മഞ്ഞുമൂടിയ കാഴ്ചകളും പച്ചപ്പും കാണാൻ കക്കാടംപൊയിലിൽ പോയാലോ ?
കക്കാടംപൊയിൽ മഴക്കാലം എത്തിച്ചേരുമ്പോൾ പച്ചപ്പും മഞ്ഞുമൂടിയ കാഴ്ചകളും ചേർന്ന് ഈ മലയോര ഗ്രാമം പുതിയ ഭംഗി കൈവരിച്ചിരിക്കുകയാണ്. കടുത്ത വേനലിന് പിന്നാലെ ഇടവിടാതെ പെയ്യുന്ന മൺസൂൺ മഴ കക്കാടംപൊയിലിന്റെ പ്രകൃതി സൗന്ദര്യം ഇരട്ടിയാക്കി. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയും മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തും ഉൾക്കൊള്ളുന്ന ഈ പ്രദേശം, മഴക്കാലത്തിന്റെ വന്യസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയിരിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി, ശാന്തതയും തണുപ്പും തേടി ആളുകൾ ഇവിടെ എത്തിച്ചേരുകയാണ്.

സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിലിൽ ഇപ്പോൾ പകൽ സമയത്തുപോലും കനത്ത മഞ്ഞും തണുപ്പുമാണ് അനുഭവപ്പെടുന്നത്. കുന്നിൻചെരിവുകളെ തൊട്ടുരുമ്മി കടന്നുപോകുന്ന കാർമേഘങ്ങളും പച്ചപ്പുതച്ച താഴ്‌വരകളും കക്കാടംപൊയിലിന് ടൂറിസ്റ്റുകൾ നൽകിയ 'മിനി ഗാവി' എന്ന പേരിനെ അന്വർത്ഥമാക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയോടെ ഇവിടുത്തെ പ്രധാന ആകർഷണമായ കോഴിപ്പാറ വെള്ളച്ചാട്ടം കൂടുതൽ വശ്യവും സജീവവുമായിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ പഴശ്ശി ഗുഹ കാണാനും ഇതോടൊപ്പം സഞ്ചാരികൾ എത്തുന്നുണ്ട്.
ഊർങ്ങാട്ടിരി, കൂടരഞ്ഞി, ചാലിയാർ പഞ്ചായത്തുകളിലെ ചെറിയൊരു ഗ്രാമം മാത്രമായിരുന്നു കക്കാടംപൊയിലിൽ ഇന്ന് മുന്നൂറിൽ കൂടുതൽ റിസോർട്ടുകൾ, മലയോര റോഡുകൾ ഉൾപ്പെടെ ഗ്രാമത്തിന്റെ വികസനവും ഇതിനകം ഉയർന്നു കഴിഞ്ഞു. ബലിപെരുന്നാൾ ദിവസം കക്കാടംപൊയിലിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായിരുന്നത്. അത്ര നിസ്സാരമായി മല കയറി മുകളിൽ എത്താൻ സാധിക്കില്ല. അതിന് ഒരു ദിവസം രാവിലെ ഒരുങ്ങി തന്നെ വേണം ഇവിടേക്ക് എത്താൻ. തുടർന്ന് വനഭൂമിയിലൂടെയും സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും മണ്ണും കല്ലും താണ്ടിയ വഴിയിലൂടെ ഏകദേശം അരമണിക്കൂർ നടന്നുവേണം കുരിശുമല ഉൾപ്പെടെയുള്ള വ്യൂ പോയിൻറിൻറെ മുകളിൽ എത്താൻ. ഓഫ് റോഡ് ജീപ്പുണ്ടെങ്കിൽ വേഗത്തിൽ എത്താൻ ചില കുറുക്കുവഴികളും ഈ മലയിലേക്കുണ്ട്. അങ്ങനെ മലമുകളിൽ എത്തിക്കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചകളാണ് മലനിരകൾ ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. അതിരാവിലെ വെളിച്ചം കൂടുതൽ എത്തുന്നതോടുകൂടി കോടമഞ്ഞ് പതുക്കെ മലയിൽനിന്ന് നീങ്ങി തുടങ്ങും. പിന്നെ കാണുന്ന മലയുടെ താഴ്വാരങ്ങളിൽ കാണുന്ന കാഴ്ചകൾ.