തണുപ്പിനെ ഒഴിവാക്കി കടൽത്തീരങ്ങളിലേക്ക് ; നവംബറിൽ സഞ്ചാരികളെ കാത്ത് ഫുവെർട്ടെവെന്റുറ

 യൂറോപ്പിൽ ശൈത്യകാലം ആരംഭിക്കുമ്പോഴും സൂര്യപ്രകാശവും കടൽത്തീരങ്ങളും തേടുന്ന യാത്രക്കാർക്ക് അനുയോജ്യമായ ഇടമായി മാറുകയാണ് സ്പെയിനിലെ കാനറി ദ്വീപസമൂഹത്തിലെ ഫുവെർട്ടെവെന്റുറ. നവംബറിൽ കടുത്ത വേനൽചൂടില്ലാത്തതിനാൽ ഇവിടത്തെ കടൽത്തീരങ്ങളും അഗ്നിപർവത ഭൂപ്രകൃതിയും മണൽക്കുന്നുകളും ആസ്വദിക്കാൻ കഴിയും.

വലിയ തിരക്കില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാനാകുന്നതാണ് ഈ സമയത്തെ യാത്രയുടെ പ്രത്യേകത. കാനറി ദ്വീപുകളിലെ താരതമ്യേന ചെലവുകുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായും ഫുവെർട്ടെവെന്റുറയെ പരിഗണിക്കുന്നു. കടൽത്തീര വിനോദങ്ങൾക്കൊപ്പം പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.

നവംബർ ഒന്നിന് എൽബ കൊറാലെഹോ റിസോർട്ട് ആൻഡ് സ്പാ തുറന്നതും ദ്വീപിന്റെ വിനോദസഞ്ചാര മേഖലയിലെ പുതിയ ആകർഷണമാണ്. 478 മുറികളും 20 നീന്തൽക്കുളങ്ങളും ഉൾപ്പെടുന്ന റിസോർട്ടിൽ കുടുംബങ്ങൾക്കും വിശ്രമയാത്രക്കാർക്കും വേണ്ട സൗകര്യങ്ങളുണ്ട്.