കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; ക്രിസ്തുമസ് അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി പയ്യന്നൂർ കെ.എസ്.ആർ.ടി.സി
ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 28ന് വയനാട് ജംഗിൾ സഫാരി യാത്രയും കോഴിക്കോട് ചാലിയം-കടലുണ്ടി യാത്രയും സംഘടിപ്പിക്കുന്നു.
Dec 24, 2025, 19:47 IST
കണ്ണൂർ: ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 28ന് വയനാട് ജംഗിൾ സഫാരി യാത്രയും കോഴിക്കോട് ചാലിയം-കടലുണ്ടി യാത്രയും സംഘടിപ്പിക്കുന്നു.
ഡിസംബർ 28ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് 29ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് വയനാട് യാത്ര. ബാണാസുര സാഗർ ഡാം, എൻ ഊര് പൈതൃക ഗ്രാമം, കർലാട് തടാകം, ഹണി മ്യൂസിയം, ജംഗിൾ സഫാരി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ഡിസംബർ 28 ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് അന്നേ ദിവസം രാത്രി തിരിച്ചെത്തുന്ന വിധത്തിലാണ് കോഴിക്കോട് യാത്ര. കടലുണ്ടി പക്ഷി സങ്കേതം, ചാലിയം ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ കോഴിക്കോട് പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.