അറബിക്കടലിൽ ഉദയസൂര്യന്റെ മായാജാലം കാണാൻ ഗോവയിലെ മികച്ച ഇടങ്ങൾ

കടലിൻ്റെ അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട സ്ഥലമാണ് ചപ്പോര കോട്ട. ഗോവയിലെ ഏറ്റവും പ്രശസ്തമായ സൂര്യോദയ പോയിന്റുകളിൽ ഒന്നാണിത്. കുന്നിൻ മുകളിൽനിന്ന് അറബിക്കടലിൽ സൂര്യൻ പതിയെ ഉദിച്ചുയരുന്നത് കാണുന്നത് സന്ദർശകർക്ക് ഒരു മാന്ത്രിക അനുഭവമാണ്.
 
 

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങൾ കാണാൻ കഴിയുന്ന ചില സ്ഥലങ്ങൾ കൂടിയുണ്ട് ഗോവയിൽ. അധികമാരും ശ്രദ്ധിക്കാത്ത ബീച്ചുകളും ചരിത്രമുറങ്ങുന്ന കോട്ടകളും ഗോവയിലെ പ്രഭാതങ്ങളെ കൂടുതൽ സുന്ദരമാക്കുന്നു. തണുത്ത കാറ്റും സ്വർണനിറമുള്ള ആകാശവും ശാന്തമായ ചുറ്റുപാടുകളും ഫോട്ടോഗ്രാഫർമാരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കും. 


1. ചപ്പോര കോട്ട

കടലിൻ്റെ അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട സ്ഥലമാണ് ചപ്പോര കോട്ട. ഗോവയിലെ ഏറ്റവും പ്രശസ്തമായ സൂര്യോദയ പോയിന്റുകളിൽ ഒന്നാണിത്. കുന്നിൻ മുകളിൽനിന്ന് അറബിക്കടലിൽ സൂര്യൻ പതിയെ ഉദിച്ചുയരുന്നത് കാണുന്നത് സന്ദർശകർക്ക് ഒരു മാന്ത്രിക അനുഭവമാണ്.
2. ഡോണ പോള വ്യൂ പോയിൻ്റ്

ശാന്തമായ അന്തരീക്ഷവും തണുത്ത കടൽക്കാറ്റുമുള്ള ഈ വ്യൂ പോയിന്റിൽ നിന്നുള്ള സൂര്യോദയ കാഴ്ച അതിമനോഹരമാണ്. ഫോട്ടോഗ്രാഫർമാരുടെയും രാവിലെ ഓടാനിറങ്ങുന്നവരുടെയും ദിവസം ഉഷാറാക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണിത്.
3. അരംബോൾ ബീച്ച്

റിലാക്സ്ഡ് വൈബിന് പേരുകേട്ട അരംബോൾ ബീച്ച്, സൂര്യോദയ സമയത്ത് കൂടുതൽ സുന്ദരമാകും. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം യോഗ, മെഡിറ്റേഷൻ എന്നിവയ്ക്കും തീരത്തുകൂടി നടക്കാനും അനുയോജ്യമാണ്.
4. ബട്ടർഫ്ലൈ ബീച്ച്

ചുറ്റും പച്ചപ്പ് നിറഞ്ഞ ഈ ബീച്ചിലേക്ക് ട്രെക്കിങ്ങിലൂടെയോ ബോട്ടിലോ മാത്രമേ എത്താൻ കഴിയൂ. അതുകൊണ്ടുതന്നെ അധികം ആളും ബഹളവുമില്ലാതെ സൂര്യോദയം ആസ്വദിക്കാം. പ്രകൃതി സ്നേഹികൾക്ക് പറ്റിയ ഒരിടമാണിത്.
5. ഫോർട്ട് അഗവാഡ

ചരിത്രപ്രസിദ്ധമായ ഈ പോർച്ചുഗീസ് കോട്ടയിൽനിന്ന് കടലിന്റെ വിശാലമായ കാഴ്ചകൾ കാണാം. സൂര്യോദയ സമയത്ത് ഇവിടുത്തെ ശാന്തമായ അന്തരീക്ഷം ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഫ്രെയിമുകൾ നൽകും.
6. മോർജിം ബീച്ച്

വൃത്തിയും വെടിപ്പുമുള്ള തീരത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് മോർജിം ബീച്ച്. ഇവിടുത്തെ സൂര്യോദയം മനസ്സിന് കുളിർമയേകും. പക്ഷിനിരീക്ഷകരുടെയും ശാന്തമായ ബീച്ച് നിമിഷങ്ങൾ തേടുന്നവരുടെയും പ്രിയപ്പെട്ട സ്ഥലമാണിത്.
7. പനലോലം ബീച്ച്

തെക്കൻ ഗോവയിലുള്ള പനലോലം ബീച്ചിലെ സൂര്യോദയ കാഴ്ച അതിമനോഹരമാണ്. ശാന്തമായ വെള്ളവും ആടിയുലയുന്ന തെങ്ങുകളും ചേർന്നുള്ള ദൃശ്യം മനോഹരമാണ്. കടലിൽ തട്ടി പ്രതിഫലിക്കുന്ന പ്രഭാതസൂര്യൻ്റെ കിരണങ്ങൾ സന്ദർശകർക്ക് ഒരു പെയിൻ്റിങ് പോലുള്ള അനുഭവം നൽകും.