ആൻഡമാനിലെ സ്വർഗ്ഗം ; പ്രകൃതിയുടെ അത്ഭുത സൃഷ്ടിയായ രാധാനഗർ ബീച്ച്

 സഞ്ചാരികൾ ഒരിക്കൽ എങ്കിലും പോകാൻ ആ​ഗ്രഹിക്കുന്ന ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന രാധാനഗർ ബീച്ച്. 2004-ൽ ഏഷ്യയിലെ മികച്ച ബീച്ചായി ടൈം മാഗസിൻ തെരഞ്ഞെടുത്ത ഈ ബീച്ച്, 2023-ൽ ലോകത്തിലെ മികച്ച 10 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടി വീണ്ടും ശ്രദ്ധനേടിയിട്ടുണ്ട്.  

 

 സഞ്ചാരികൾ ഒരിക്കൽ എങ്കിലും പോകാൻ ആ​ഗ്രഹിക്കുന്ന ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന രാധാനഗർ ബീച്ച്. 2004-ൽ ഏഷ്യയിലെ മികച്ച ബീച്ചായി ടൈം മാഗസിൻ തെരഞ്ഞെടുത്ത ഈ ബീച്ച്, 2023-ൽ ലോകത്തിലെ മികച്ച 10 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടി വീണ്ടും ശ്രദ്ധനേടിയിട്ടുണ്ട്.  

ചന്ദ്രക്കലയുടെ ആകൃതിയിൽ രണ്ട് കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ബീച്ച്, നീല നിറത്തിൽ തിളങ്ങുന്ന തെളിഞ്ഞ കടലും വെളുത്ത മണൽതീരവും ചുറ്റുമുള്ള സസ്യസമൃദ്ധിയും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. തീരത്തെ ഈന്തപ്പനകളുടെ നിര കാഴ്ചയെ കൂടുതൽ മനോഹരമാക്കുന്നു. കുറവ് ആഴമുള്ള വെള്ളം കാരണം നീന്തലിന് അനുയോജ്യമായ ഈ ബീച്ചിൽ സന്ദർശകർക്കായി വിശ്രമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങിയ ജലവിനോദങ്ങൾക്കും രാധാനഗർ ബീച്ച് ഏറെ പ്രശസ്തമാണ്.

 ലോകമെങ്ങുമുള്ള സഞ്ചാരികളിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലഭിച്ച ദശലക്ഷക്കണക്കിന് അവലോകനങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് ട്രിപ്പ് അഡ്വൈസർ ഈ പട്ടിക തയ്യാറാക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഏഷ്യ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബീച്ചുകൾ പട്ടികയിൽ ഉൾപ്പെടുന്നു.

 രാധാനഗർ ബീച്ചിൽ രാവിലെയും വൈകുന്നേരവും സാധാരണയായി രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്. കടൽത്തീരത്തെ സൂര്യാസ്തമയവും അതിശയകരമായ കാഴ്ചയാണ്, പക്ഷേ 6 മണി കഴിഞ്ഞ് നിൽക്കാൻ ഫോറസ്റ്റ് ഗാർഡുകൾ സഞ്ചാരികളെ അനുവദിക്കാറില്ല. ഉയർന്ന വേലിയേറ്റം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം 5 മണിക്ക് ശേഷം വെള്ളത്തിൽ നീന്തുന്നത് അനുവദനീയമല്ല.

ഭൂമധ്യരേഖയോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ ബീച്ച് വർഷം മുഴുവനും ചൂടുള്ളതായിരിക്കും. അതുകൊണ്ടുതന്നെ രാധാനഗർ ബീച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ശൈത്യകാലമാണ്, ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും നേരിയ ആശ്വാസമുണ്ടാകും

ഹാവ്‌ലോക്ക് ദ്വീപിൻറെ പടിഞ്ഞാറൻ തീരത്താണ് രാധാനഗർ ബീച്ച് സ്ഥിതിചെയ്യുന്നത്, പ്രാദേശികമായി ബീച്ച് നമ്പർ 7 എന്നാണ് ഇത് അറിയപ്പെടുന്നത്. ഹാവ്‌ലോക്ക് ദ്വീപിലെ പ്രധാന മാർക്കറ്റിൽ നിന്ന് ഏകദേശം 10-12 കിലോമീറ്റർ അകലെയായാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്, ബീച്ചിൽ എത്താൻ ടാക്സി വാടകയ്‌ക്കെടുക്കാം. ഇരുചക്രവാഹനങ്ങളും ഇങ്ങനെ ലഭ്യമാണ്. ബസിലോ ജീപ്പിലോ യാത്ര ചെയ്തും ഇവിടെ എത്താം.

 ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്നും രാധാനഗർ ബീച്ചിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് 2 മണിക്കൂർ വിമാന യാത്ര ചെയ്താൽ പോർട്ട് ബ്ലെയറിൽ എളുപ്പത്തിൽ എത്തിച്ചേരാം. പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്ക് ദ്വീപിലേക്ക് മക്രുസ് എന്ന കാറ്റമരനിൽ കയറണം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഫെറി സർവീസ് ഈ രണ്ട് സ്റ്റോപ്പുകൾക്കിടയിൽ ദിവസേന നാല് തവണ ഓടുന്നു. ആദ്യ ബോട്ട് രാവിലെ 8:15 നും അവസാനത്തെ ബോട്ട് പോർട്ട് ബ്ലെയറിൽ നിന്ന് വൈകുന്നേരം 4 നും പുറപ്പെടും. ഫെറി കൂടാതെ, പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്കിലേക്ക് സീപ്ലെയിനിലും പോകാം, ഇതൽപ്പം ചിലവ് കൂടുതലാണ്.

രാധാനഗർ ബീച്ചിനടുത്തുള്ള പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് നീൽസ് കോവ്, മനോഹരമായ ഒരു തടാകമാണിത്. വിജയനഗർ ബീച്ച്, കാലാപത്തർ ബീച്ച്, എലിഫൻറ് ബീച്ച് എന്നിവയാണ് രാധാനഗർ ബീച്ചിനടുത്തുള്ള മറ്റ് പ്രശസ്തമായ ആകർഷണങ്ങൾ. എലിഫൻറ് ബീച്ചും രാധാനഗർ ബീച്ചും തമ്മിൽ 2.2 കിലോമീറ്റർ ദൂരമേയുള്ളൂ.