ഷവോമി 17 അള്‍ട്രാ ലോഞ്ച് ഈ മാസം അവസാനം
കഴിഞ്ഞ മാസങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ നമ്പർ സീരീസുകളിലെ വമ്പന്മാർ വിപണിയിൽ എൻട്രി നടത്തിയിരുന്നു. ലേറ്റായാൽ എന്താ ലേറ്റസ്റ്റ് ആയി എത്തും എന്ന ഡയലോഗോടെ ഏറ്റവും പുതിയ ഷവോമി 17 അള്‍ട്രാ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി. ഈ മാസം അവസാനത്തോടെ ചൈനയിലാകും ഫോൺ ലോഞ്ച് ചെയ്യുക. അനിയൻ ഷവോമി 17 പ്രോ വിപണിയിൽ ട്രെൻഡ് ആയിരിക്കുന്ന സമയത്താണ് ചേട്ടനെയും കമ്പനി ഇറക്കി വിടുന്നത്.
ലെയ്ക കാമറ സജ്ജീകരണമാണ് ഫേണിന്‍റെ ഏറ്റവും വലിയ സവിശേഷത. ഐഫോൺ 17 പ്രോയുമായി ആപ്പിളും എക്‌സ് 300 പ്രോയുമായി വിവോയും കാമറ ഡിപ്പാർട്ട്മെന്റിൽ മല്ലയുദ്ധം നടത്തുമ്പോഴാണ് പുതിയൊരു ഭടൻ കൂടി യുദ്ധഭൂമിയിലെത്തുന്നത്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, 50-മെഗാപിക്സൽ മെയിൻ സെൻസർ, 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 50-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്ന കാമറ സജ്ജീകരണം തുടങ്ങിയ പ്രത്യേകതകളാണ് പ്രതീക്ഷിക്കുന്നത്. ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡും പ്രതീക്ഷിക്കുന്നുണ്ട്.
12 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 78,000 രൂപയും 16 ജിബി + 1 ടിബി ഓപ്ഷന് ഏകദേശം 93,000 രൂപയുമാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.