വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി  ‘വാട്സ്ആപ്പ് പ്ലസ്’ അവതരിപ്പിച്ചു

 വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ‘വാട്സ്ആപ്പ് പ്ലസ്’ അവതരിപ്പിച്ചു. കസ്റ്റം തീമുകൾ, പുതിയ ഐക്കണുകൾ തുടങ്ങി ആപ്പിന്റെ രൂപഭാവം പൂർണ്ണമായും വ്യക്തിഗതമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത.

 

 വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ‘വാട്സ്ആപ്പ് പ്ലസ്’ അവതരിപ്പിച്ചു. കസ്റ്റം തീമുകൾ, പുതിയ ഐക്കണുകൾ തുടങ്ങി ആപ്പിന്റെ രൂപഭാവം പൂർണ്ണമായും വ്യക്തിഗതമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത. നിലവിൽ തിരഞ്ഞെടുത്ത ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുകയെന്ന് പ്രമുഖ വാട്സ്ആപ്പ് ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പ്രീമിയത്തിന് സമാനമായ സബ്സ്ക്രിപ്ഷൻ രീതിയാണിതെങ്കിലും, വാട്സാപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകില്ല. പകരം, ആപ്പിന്റെ ഇന്റർഫേസ് കൂടുതൽ ആകർഷകമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പേഴ്സണലൈസേഷൻ ടൂളുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

ആക്സെന്റ് കളർ: വാട്സ്ആപ്പിന്റെ സ്ഥിരം പച്ച നിറത്തിന് പകരം 18 വ്യത്യസ്ത നിറങ്ങൾ ഇന്റർഫേസിനായി തിരഞ്ഞെടുക്കാം.

കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാം: നിലവിലുള്ള മൂന്ന് ചാറ്റുകൾക്ക് പകരം 20 ചാറ്റുകൾ വരെ ഇനി ഒരേസമയം പിൻ ചെയ്തു വെക്കാം.

പുതിയ ആപ്പ് ഐക്കണുകൾ: ആപ്പിന്റെ ഹോം സ്ക്രീൻ ഐക്കൺ മാറ്റാൻ 14 വ്യത്യസ്ത ഡിസൈനുകൾ ലഭ്യമാണ്.

ബൾക്ക് കൺട്രോളുകൾ: ഒന്നിലധികം ചാറ്റുകൾക്ക് ഒരേസമയം തീം, മെസ്സേജ് ടോൺ, റിംഗ്‌ടോൺ എന്നിവ നൽകാൻ ഈ ഫീച്ചർ സഹായിക്കും.

പ്രീമിയം സ്റ്റിക്കറുകളും റിംഗ്‌ടോണുകളും: അനിമേറ്റഡ് ഇഫക്റ്റുകളുള്ള പ്രത്യേക സ്റ്റിക്കറുകളും 10 പുതിയ എക്സ്ക്ലൂസീവ് റിംഗ്‌ടോണുകളും സബ്സ്ക്രൈബർമാർക്ക് ലഭിക്കും.

സാധാരണ ഉപഭോക്താക്കൾക്ക് ഈ സേവനം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ഐഫോൺ ഉപഭോക്താക്കളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.