വാട്‌സ്ആപ്പിന്റെ രൂപം മാറുന്നു; പുതിയ അപ്‌ഡേറ്റ് ഉടൻ

വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങളോടെയുള്ള പുതിയ അനുഭവം. ഐഫോണിലെ വാട്‌സ്ആപ്പിനോട് സാമ്യമുള്ള പുതിയ ഡിസൈൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ മാറ്റം ഘട്ടംഘട്ടമായാകും ഉപയോക്താക്കളിലേക്ക് എത്തുക. അതിനാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും പുതിയ ലുക്ക് ഉടൻ ലഭിക്കണമെന്നില്ല.

 

വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങളോടെയുള്ള പുതിയ അനുഭവം. ഐഫോണിലെ വാട്‌സ്ആപ്പിനോട് സാമ്യമുള്ള പുതിയ ഡിസൈൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ മാറ്റം ഘട്ടംഘട്ടമായാകും ഉപയോക്താക്കളിലേക്ക് എത്തുക. അതിനാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും പുതിയ ലുക്ക് ഉടൻ ലഭിക്കണമെന്നില്ല.

എന്ത് മാറ്റമാണ് വരാൻ പോകുന്നത്?

വാട്‌സ് ആപ്പ് തുറക്കുമ്പോൾ താഴെ കാണുന്ന Navigation Bar ആണ് പ്രധാനമായും മാറ്റുന്നത്. നിലവിലുള്ള ബാറിന് പകരം സ്‌ക്രീനിൽ നിന്ന് അൽപം ഉയർന്നുനിൽക്കുന്ന പോലെ തോന്നുന്ന ഒരു പുതിയ ബാർ ആയിരിക്കും വരിക. ഇതിന് ചുറ്റും റൗണ്ട് ചെയ്ത കോണുകൾ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇത് സ്‌ക്രീനിൽ ഒട്ടിച്ചേർന്നിരിക്കുന്ന ഒരു മെനുവിന് പകരം ഒരു ഫ്‌ളോട്ടിംഗ് ബാർ പോലെ തോന്നും. കാണാൻ കൂടുതൽ മോഡേൺ ആയിരിക്കും പുതിയ ഡിസൈൻ.

ഐഫോണിലേത് പോലെയാണോ?

പുതിയ ആൻഡ്രോയിഡ് ഡിസൈന് ഐഫോണിലെ വാട്‌സ് ആപ്പിന്റെ രൂപവുമായി സാമ്യമുണ്ടാകും. പ്രത്യേകിച്ച് താഴെയുള്ള ഫ്‌ളോട്ടിംഗ് നാവിഗേഷൻ ബാറിലാണ് ഈ സാമ്യം കൂടുതൽ കാണുക. എന്നാൽ ആൻഡ്രോയിഡിൽ ഐഫോണിന്റെ ഡിസൈൻ അതേപടി പകർത്തുകയല്ല വാട്‌സ് ആപ്പ് ചെയ്യുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ഡിസൈൻ രീതികൾ കൂടി പരിഗണിച്ചായിരിക്കും പുതിയ രൂപം ഒരുക്കുക.
പ്രധാന വിഭാഗങ്ങൾ താഴെ തന്നെ

വാട്‌സ് ആപ്പിലെ പ്രധാന വിഭാഗങ്ങളായ Chats, Communities, Updates, Calls എന്നിവ നേരത്തെ തന്നെ താഴെയുള്ള Navigation Bar ലേക്ക് മാറ്റിയിരുന്നു. ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഈ ഭാഗത്തിന് വീണ്ടും വലിയൊരു ഡിസൈൻ മാറ്റം വരുന്നത്. പ്രധാന വിഭാഗങ്ങൾക്കിടയിൽ മാറുന്നത് കൂടുതൽ എളുപ്പമാക്കുക എന്നതാണ് പുതിയ രൂപത്തിന്റെ ലക്ഷ്യം.


എല്ലാവർക്കും എപ്പോൾ ലഭിക്കും?

പുതിയ ഡിസൈൻ ഇപ്പോഴും വികസന ഘട്ടത്തിലാണ്.WhatsApp Beta for Androidന്റെ 2.26.38.10 പതിപ്പിലാണ് ഈ മാറ്റം കണ്ടെത്തിയത്. എന്നാൽ പല Beta ഉപയോക്താക്കൾക്കും ഇത് ഇപ്പോൾ ലഭിച്ചിട്ടില്ല. അതിനാൽ സാധാരണ വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഫോണിലേക്ക് ഈ മാറ്റം എത്താൻ കുറച്ച് സമയം എടുത്തേക്കാം. അന്തിമമായി പുറത്തിറക്കുന്നതിന് മുമ്പ് ഡിസൈനിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.

വാട്‌സ് ആപ്പ് മാറിക്കൊണ്ടിരിക്കുന്നു

വാട്‌സ് ആപ്പിൽ നിരവധി ഡിസൈൻ മാറ്റങ്ങളാണ് പരീക്ഷിക്കുന്നത്. ഐഫോണിൽ നേരത്തെ തന്നെ Liquid Glass പോലുള്ള പുതിയ ഡിസൈൻ ഘടകങ്ങൾ പരീക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ആൻഡ്രോയിഡ് പതിപ്പിലും കൂടുതൽ മോഡേൺ ആയ രൂപം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി.