ആഗോള വിപണിയിൽ വിവോ Y500 4G അവതരിപ്പിച്ചു
സ്മാർട്ട്ഫോണുകളിൽ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ Y500 4G ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക ടീസറുകൾക്ക് പിന്നാലെ
സ്മാർട്ട്ഫോണുകളിൽ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ Y500 4G ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക ടീസറുകൾക്ക് പിന്നാലെ പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ വിപണികളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. ഒരു സാധാരണ പവർബാങ്കിനോട് കിടപിടിക്കുന്ന 8,100 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. മുൻപ് ചൈനയിൽ പുറത്തിറങ്ങിയ Y500 5G മോഡലിന്റെ 4G പതിപ്പാണിത്.
6.83 ഇഞ്ച് വലിപ്പമുള്ള 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും, വെയിലത്തുപോലും വ്യക്തമായി കാണാൻ സഹായിക്കുന്ന 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്സും ഉണ്ട്. പൊടിയെയും ഉയർന്ന താപനിലയിലുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള മിലിട്ടറി ഗ്രേഡ് IP68/IP69 റേറ്റിങ് ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഏറ്റവും പുതിയ ഒറിജിൻ ഒഎസ് 6 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച യൂണിസോക്ക് ടി7300 ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും, 128 ജിബി/256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്.
വലിയ ബാറ്ററി ചാർജ് ചെയ്യാൻ 44W ഫ്ലാഷ് ചാർജ് പിന്തുണ നൽകിയിട്ടുണ്ട്. ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ 4,300 ചതുരശ്ര മില്ലിമീറ്റർ വിസ്തീർണ്ണമുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. മറ്റുള്ള ഫോണുകൾ ചാർജ് ചെയ്യാനായി റിവേഴ്സ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും, 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി മുന്നിൽ 32 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.4, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 8GB + 128GB പതിപ്പ് 99,999 പാകിസ്ഥാൻ രൂപ (ഇന്ത്യൻ വില ഏകദേശം 34,000). 8GB + 256GB പതിപ്പ് 1,09,999 പാകിസ്ഥാൻ രൂപ (ഇന്ത്യൻ വില ഏകദേശം 38,000).