കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധി ; പുനഃപരിശോധന ഹർജി നൽകി കേരളം

 

 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകി കേരളം. കെ ടെറ്റ് നിബർന്ധമാക്കി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ ഹർജി നൽകിയത്.

സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ ആറ് പുനഃപരിശോധന ഹർജികളാണ് വിഷയത്തിൽ സുപ്രീം കോടതിയിലുള്ളത്. പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.