സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയോ ?  ട്രൈ ചെയ്യാം ഈ വഴികൾ

വലിയ തിരക്കുകൾക്ക്‌ ഇടയിൽ ആയിരിക്കും ആ ഫോൺ കോൾ, ഓടിച്ചെന്ന് എടുത്താലോ ? അത് സ്പാം കോൾ ആയിരിക്കും. നിത്യജീവിതത്തിൽ മിക്കവാറും എല്ലാവരും നേരിടുന്ന വലിയൊരു ശല്യമാണ് അനാവശ്യമായ സ്പാം കോളുകളും തട്ടിപ്പ് കോളുകളും. അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതല്ല. പലപ്പോഴും ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്ന് വീണ്ടും വിളി വരാറുമുണ്ട്.
 

വലിയ തിരക്കുകൾക്ക്‌ ഇടയിൽ ആയിരിക്കും ആ ഫോൺ കോൾ, ഓടിച്ചെന്ന് എടുത്താലോ ? അത് സ്പാം കോൾ ആയിരിക്കും. നിത്യജീവിതത്തിൽ മിക്കവാറും എല്ലാവരും നേരിടുന്ന വലിയൊരു ശല്യമാണ് അനാവശ്യമായ സ്പാം കോളുകളും തട്ടിപ്പ് കോളുകളും. അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതല്ല. പലപ്പോഴും ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്ന് വീണ്ടും വിളി വരാറുമുണ്ട്. അതുകൊണ്ട് ബ്ലോക്ക് ചെയ്യുന്നത് ഒരു പരിഹാരമായി കാണാൻ കഴിയില്ല. എന്നാൽ ഇത്തരം ഡിജിറ്റൽ ശല്യങ്ങൾ ഒഴിവാക്കാൻ സോഷ്യൽ മീഡിയ ഉപയോക്താവായ ചിദാനന്ദ് ത്രിപാഠി പങ്കുവെച്ച ഏഴ് മാർഗ്ഗങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

ഡാറ്റാ ബ്രോക്കർമാർ നമ്മുടെ വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പറുകളും കോൾ സെന്ററുകൾക്ക് വിൽക്കുന്നതാണ് ഇത്തരം വിളികൾ വർദ്ധിക്കാൻ പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്പാം കോളുകൾ ഫലപ്രദമായി തടയാനുള്ള ഏഴ് ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

    ബിൽറ്റ്-ഇൻ സ്പാം ഫിൽറ്ററുകൾ: സ്മാർട്ട് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ 80 ശതമാനം അനാവശ്യ കോളുകളും തടയാൻ സാധിക്കും.
    സ്പാം ബ്ലോക്കിംഗ് ആപ്പുകൾ: ട്രൂകോളർ (Truecaller), റോബോ കില്ലർ (RoboKiller), നോനോറോബോസ (Nomorobo) തുടങ്ങിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ സംശയാസ്പദമായ നമ്പറുകൾ തിരിച്ചറിയാനും അവ തനിയെ ബ്ലോക്ക് ചെയ്യാനും കഴിയും.
    ഡാറ്റാ ബ്രോക്കർ സൈറ്റുകളിൽ നിന്ന് വിവരം നീക്കം ചെയ്യുക: സ്പോക്കിയോ (Spokeo), വൈറ്റ് പേജുകൾ പോലുള്ള സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ഒഴിവാക്കുന്നത് സ്പാം കോളുകൾ 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും.
    അപരിചിത കോളുകൾക്ക് മറുപടി നൽകാതിരിക്കുക: അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് മറുപടി നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അബദ്ധവശാൽ പോലും ‘Call Back’ ചെയ്യുന്നത് നിങ്ങളുടെ നമ്പർ സജീവമാണെന്ന് സ്പാമർമാരുടെ AI (Artificial Intelligence) സംവിധാനത്തെ അറിയിക്കുന്നതിന് തുല്യമാണ്.
    ഡിസ്‌പോസിബിൾ നമ്പറുകൾ: ഓൺലൈൻ സൈൻ അപ്പുകൾക്കായി നിങ്ങളുടെ സ്ഥിരം നമ്പറിന് പകരം ഡിസ്‌പോസിബിൾ നമ്പറുകൾ ഉപയോഗിക്കുക.
    അന്താരാഷ്ട്ര കോളുകൾ: ആവശ്യമില്ലാത്തതാണെങ്കിൽ അന്താരാഷ്ട്ര കോളുകൾ വരുന്നത് ബ്ലോക്ക് ചെയ്യുക.
    പരാതി നൽകുക: വരുന്ന സ്പാം കോളുകൾ എഫ്.ടി.സി (Federal Trade Commission) പോലുള്ള ഏജൻസികളിൽ റിപ്പോർട്ട് ചെയ്യുക.

ഈ ഏഴ് ഘട്ടങ്ങളും കൃത്യമായി പാലിക്കുകയാണെങ്കിൽ ആഴ്ചകൾക്കുള്ളിൽ തന്നെ സ്പാം കോളുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കാണാൻ സാധിക്കുമെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു