ബഹിരാകാശ നിലയത്തില്‍ അസാധാരണമായ ദുര്‍ഗന്ധം ; സുനിത വില്യംസ്

 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണമായി ദുര്‍ഗന്ധം വമിക്കുന്നതായി ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഇതാദ്യമായിയാണ് സുനിത വില്യംസ് ഒരു പരാതിയുമായി രംഗത്ത് വരുന്നത്. റഷ്യന്‍ പ്രോഗ്രസ് എം എസ് 29 സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയതിന് ശേഷമാണ് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത വില്യംസ് അധികൃതരെ അറിയിച്ചത്.

ബഹിരാകാശത്ത് പതിവില്ലാത്ത നിലയില്‍ ദുര്‍ഗന്ധമുണ്ടായ സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യ പുതുതായി വിക്ഷേപിച്ച സ്പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികര്‍ തുറന്ന് നോക്കിയിരുന്നെന്നും ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയില്‍ ദുര്‍ഗന്ധം പുറത്തേയ്ക്ക് വന്നതെന്നുമാണ് സുനിത പറയുന്നത്. സ്പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികര്‍ തുറന്ന് നോക്കിയ ശേഷം ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ടെന്നും സുനിത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.