സോ​ഷ്യ​ൽ മീ​ഡി​യ ഫീ​ഡു​ക​ൾ ഇ​നി ‘ആ​റ്റി’​ ത​രും 

ന​വ​ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് എ​ഡി​റ്റ​ർ ഇ​ല്ല എ​ന്നാ​ണ് പ​റ​യാ​റു​ള്ള​തെ​ങ്കി​ലും, അ​വി​ടെ നാം ​എ​ന്ത് കാ​ണ​ണം, വാ​യി​ക്ക​ണം എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​ത് അ​ൽ​ഗോ​രി​ത​മാ​ണ്. അ​ൽ​ഗോ​രി​ത​ത്തി​ന്റെ സൂ​ത്ര​വാ​ക്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചി​ല കാ​ര്യ​ങ്ങ​ൾ കാ​ണി​ക്കാ​നും മ​റ്റു ചി​ല​ത് മ​റ​ച്ചു​വെ​ക്കാ​നും ന​വ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യും. എ​ന്നാ​ൽ, ഇ​നി ആ ​രീ​തി മാ​റാ​ൻ പോ​കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്തം താ​ൽപര്യ​ത്തി​ന​നു​സ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഫീ​ഡു​ക​ൾ രൂ​പ​ക​ൽ​പന ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ് ത​യാ​റാ​യി. ബ്ലൂ​സ്കൈ ആ​ണ് ‘ആ​റ്റി’ (Attie) എ​ന്ന പേ​രി​ൽ പു​തി​യ ആ​പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
 
കാ​ന​ഡ​യി​ൽ ന​ട​ന്ന ‘അ​റ്റ്‌​മോ​സ്‌​ഫി​യ​ർ’ ഉ​ച്ച​കോ​ടി​യി​ലാ​ണ് ‘ആ​റ്റി’​യു​ടെ ബീ​റ്റാ വേ​ർ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ആ​റ്റി’, സോ​ഷ്യ​ൽ മീ​ഡി​യ അ​നു​ഭ​വ​ത്തെ പൂ​ർ​ണ​മാ​യും ഉ​പ​യോ​ക്താ​വി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. വൈ​ബ് കോ​ഡി​ങ്ങി​ന്റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു സോ​ഫ്റ്റ്​​വെ​യ​ർ നി​ർ​മി​ക്കാ​ൻ ന​മു​ക്ക് പ്രോ​ഗ്രാ​മി​ങ് ഭാ​ഷ അ​റി​യ​ണം.

എ​ന്നാ​ൽ, എ.​ഐ ടൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി (പ്രോം​പ്റ്റി​ങ്) സോ​ഫ്റ്റ്​​വെ​യ​ർ സാ​ധ്യ​മാ​ക്കു​ന്ന രീ​തി​യാ​ണ് വൈ​ബ് കോ​ഡി​ങ്. ‘ആ​റ്റി’​യി​ൽ ഉ​പ​യോ​ക്താ​വി​ന് ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ത​ങ്ങ​ൾ​ക്ക് കാ​ണേ​ണ്ട​തും വാ​യി​ക്കേ​ണ്ട​തും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി സ്വ​ന്തം ഫീ​ഡു​ക​ൾ നി​ർ​മി​ക്കാം. അ​ഥ​വാ, ഉ​പ​യോ​ക്താ​വ് സ്വ​ന്തം അ​ൽ​ഗോ​രി​തം രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. ആ​ന്ത്രാ​പി​ക്കി​ന്റെ ക്ലോ​ഡ് (Claude) എ​ന്ന എ.​ഐ മോ​ഡ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ‘ആ​റ്റി’ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ന​വ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കും. കാ​ര​ണം, ഈ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ​ല​പ്പോ​ഴും അ​ൽ​ഗോ​രി​തം വി​ല്ല​നാ​കു​ന്നു​ണ്ട്. ആ​റ്റി വ​രു​ന്ന​തോ​ടെ ഈ ​ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളെ​യും​ ബ്ലൂ സ്കൈ ​ക​വ​ച്ചു​വെ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.