ഇൻസ്റ്റഗ്രാമിൽ ഇനി ഫോട്ടോസ് ഷെയർ ചെയ്യൽ കൂടുതൽ ഏളുപ്പം; ഇൻസ്റ്റന്റ്സ് ഫീച്ചർ ഇതാ

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കായി 'ഇൻസ്റ്റന്റ്സ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. എഡിറ്റിംഗുകളോ ഫിൽട്ടറുകളോ ഇല്ലാത്ത സ്വാഭാവികമായ ഫോട്ടോകൾ സുഹൃത്തുക്കളുമായി തത്സമയം പങ്കുവെക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. മെയ് 13 ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മികച്ചതാക്കാൻ ഉപയോക്താക്കൾ അനുഭവിക്കുന്ന സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഇൻസ്റ്റന്റ്സിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം ആപ്പിനുള്ളിൽ ഈ ഫീച്ചർ ലഭ്യമാണ്.ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസ്സേജ് (DM) വിഭാഗത്തിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. അയക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കൾ കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ അവ അപ്രത്യക്ഷമാകും. ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനോ ഫിൽട്ടറുകൾ ചേർക്കാനോ ഉള്ള സൗകര്യം ഇതിലില്ല. ഇത് ചിത്രങ്ങളുടെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു.

മാത്രമല്ല, ഉപയോക്താക്കൾക്ക് തങ്ങളുടെ 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ പരസ്പരം ഫോളോ ചെയ്യുന്നവർക്കോ ആണ്ഈ ചിത്രങ്ങൾ അയക്കാൻ കഴിയുക. സുഹൃത്തുക്കൾ അയക്കുന്ന ഇൻസ്റ്റന്റ്സിനോട് റിയാക്ഷനുകളിലൂടെ പ്രതികരിക്കാനോ മറുപടിയായി സ്വന്തം ഇൻസ്റ്റന്റ്സ് അയക്കാനോ സാധിക്കും. ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങിയ ഈ ഫീച്ചർ വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. ഒറിജിനൽ ചിത്രങ്ങൾ ലളിതമായി പങ്കുവെക്കാനുള്ള ഈ നീക്കം യുവതലമുറയെ ആകർഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഫോട്ടോ ഷെയറിങ്ങ് ആപ്പായ സ്നാപ് ചാറ്റിലെ ഫീച്ചറിനു സമാനമാണ് ഇൻസ്റ്റഗ്രാം കൊണ്ടുവന്ന പുതിയ ഫീച്ചർ.