എന്താണ് വിവോയുടെ V3+ ഇമേജിങ് ചിപ്സെറ്റിനുള്ളിലെ രഹസ്യം
കാഷ്വൽ ഫോട്ടോഗ്രഫിയിൽ ഇന്ന് ഡി എസ് എൽ ആറുകളുടെ റോളിന് പ്രാധാന്യമില്ലാതാക്കുന്ന തരത്തിലാണ് ഫോൺ കാമറകളുടെ മുന്നേറ്റം. പെർഫോമൻസ് ബൂസ്റ്റ് ചെയ്യുന്നതിനായി കമ്പനികൾ ഒരു ഹാർഡ്‌വെയർ ചിപ്സെറ്റ് കൂടി കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഐക്യൂവിന്‍റെ Q1, Q2 ചിപ്പുകൾ അതിന് ഉദാഹരണമാണ്. എന്നാൽ, ഇന്ന് ഇമേജ് പ്രോസസിംഗ് മെച്ചപ്പെടുത്താനും ഫോട്ടോകളുടെ നിലവാരം ഉയർത്താനും അഡീഷണൽ ചിപ്സെറ്റുകൾ ഘടിപ്പിക്കുന്ന തിരക്കിലാണ് ഫോൺ കമ്പനികൾ.
തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ കാമറകൾ ഡി എസ് എൽ ആറുകളെ വെല്ലുന്ന തരത്തിലാക്കാനുള്ള പണിപ്പുരയിൽ ആണവർ. അതിൽ തന്നെ ഏറ്റവും എടുത്തു പറയേണ്ടത് വിവോയുടെ ഇമേജ് പ്രോസസിംഗ് ചിപ്പായ V3+ ഇമേജിങ് ചിപ്പിന്റെ അമ്പരപ്പിക്കുന്ന ഔട്ട് പുട്ടുകളാണ്.
എന്താണ് വിവോ V3+ ഇമേജിംഗ് ചിപ്പ്?
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും മെച്ചപ്പെടുത്തുന്നതിനായി വിവോ വികസിപ്പിച്ചെടുത്ത ഒരു ഡെഡിക്കേറ്റഡ് ഇമേജ് പ്രോസസ്സിംഗ് ചിപ്പാണ് വിവോ V3+ ഇമേജിംഗ് ചിപ്പ്. വിപുലമായ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി, തത്സമയ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തലുകൾ, പ്രൊഫഷണൽ-ഗ്രേഡ് ഇമേജിംഗ് ഫീച്ചറുകൾ എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇമേജ് പ്രോസസിംഗിനായി പ്രധാന പ്രോസസറിനെയാണ് സാധാരണ ഫോണുകൾ ആശ്രയിക്കാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഇമേജ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനും, വേഗത്തിലും കൂടുതൽ കാര്യക്ഷമവുമായ പ്രകടനത്തിനായി V3+ ചിപ്പ് പ്രത്യേക ഇമേജിംഗ് പ്രക്രിയകൾ കൈകാര്യം ചെയ്യും. നിർമിത ബുദ്ധിയുടെ സഹായത്തോടെയും മറ്റ് സോഫ്റ്റ് വെയർ പിന്തുണയോടെയും കൂടിയാണ് ഇമേജ് പ്രോസസിംഗ് നടക്കുക. ഫലത്തിൽ ഡി എസ് എൽ ആറുകളെ വെല്ലുന്ന എഡ്‌ജ് ഡിറ്റക്ഷൻ അടക്കം മികച്ച ഔട്ട് പുട്ടുകൾ കിട്ടുന്നു.
ഫോട്ടോകൾ മാത്രമല്ല തത്സമയ വീഡിയോ റെക്കോർഡിംഗ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും, വീഡിയോ സ്റ്റെബിലിറ്റി, ലോ ലൈറ്റിലുള്ള കാമറയുടെ പ്രകടനം എന്നിവയുടെ മെച്ചപ്പെടുത്തലിനും ഈ ചിപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ZEISS പങ്കാളിത്തമാണ് വിവോയെ മറ്റ് ബ്രാൻഡുകളിൽ നിന്നും വ്യത്യസ്‍തമാക്കുന്നത്. പ്രൊഫഷണൽ-ഗ്രേഡ് ക്ലാരിറ്റി, നിരവധി ബൊക്കെ എഫക്ടുകൾ, കളർ ആക്യുറസി തുടങ്ങിയ കാമറ ഫീച്ചറുകളിൽ ZEISS – സർട്ടിഫൈഡ് ഒപ്റ്റിക്സുമായി സഹകരിച്ചാണ് വിവോ പ്രവർത്തിക്കുന്നത്. 200MP ZEISS അൾട്രാ-ക്ലിയർ ഇമേജിംഗ്, ZEISS മിറോട്ടാർ-സ്റ്റൈൽ ബൊക്കെ തുടങ്ങിയ സവിശേഷതകൾക്കൊപ്പം AI- പവേർഡ് ഫോട്ടോഗ്രാഫിയും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ ചിപ്പസെറ്റിലൂടെ അതിവേഗത്തിൽ സാധ്യമാകുന്നു.