വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം
. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു
ഈ ഫീച്ചർ ഉപയോഗിച്ച് ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് അയക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ (Schedule) സാധിക്കും. നിശ്ചയിച്ച സമയമായാലുടൻ സന്ദേശം സ്വയമേവ അയക്കപ്പെടും. ജന്മദിനാശംസകൾ, വിവാഹ വാർഷിക ആശംസകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഈ സൗകര്യം ഏറെ ഉപകാരപ്പെടും. വ്യക്തിഗത ചാറ്റുകൾക്ക് പുറമെ ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. അയച്ചിട്ടില്ലാത്ത ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങളുടെ എണ്ണവും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ഈ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും iOS-ന്റെ ബീറ്റാ പതിപ്പിൽ (26.7.10.72) ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്ന് സ്രോതസ്സുകൾ പറയുന്നു