സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി കമ്പനി 

 സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി കമ്പനി രംഗത്ത്. മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവ് സിങ്ക് സേവനത്തിന് പകരമായി സാംസങ് ഗാലറി ആപ്പ് ഇനി ഗൂഗിൾ ഫോട്ടോസിലേക്ക് നേരിട്ട് ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്

 

 സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി കമ്പനി രംഗത്ത്. മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവ് സിങ്ക് സേവനത്തിന് പകരമായി സാംസങ് ഗാലറി ആപ്പ് ഇനി ഗൂഗിൾ ഫോട്ടോസിലേക്ക് നേരിട്ട് ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ സാംസങ് ഉപകരണങ്ങളിലെ ഫോട്ടോകളും വീഡിയോകളും വളരെ എളുപ്പത്തിൽ ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാനും സാധിക്കും. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഗാലറിയുടെ 15.9.01.07 പതിപ്പിലാണ് ഈ പുതിയ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നതിനായി ഉപയോക്താക്കൾ പ്രത്യേകം ഗൂഗിൾ ഫോട്ടോസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. സാംസങ് ഗാലറി ആപ്പിൽ നിന്ന് തന്നെ ഗൂഗിൾ ബാക്കപ്പ് സജ്ജീകരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ആപ്പിലെ Menu > Settings > Sync photos and videos എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. നിലവിൽ ഈ ഫീച്ചർ ഘട്ടംഘട്ടമായാണ് ഫോണുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.

സാംസങ്ങും മൈക്രോസോഫ്റ്റും തമ്മിലുള്ള വൺഡ്രൈവ് സിങ്ക് സേവനം സെപ്റ്റംബർ 30-ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ഗൂഗിൾ ഫോട്ടോസ് ഇന്റഗ്രേഷൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 അല്ലെങ്കിൽ അതിനുശേഷമുള്ള ഒഎഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളിലും വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകളിലും മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.