വിലക്കുറവിൽ സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇ

സ്‍മാർട്ട്ഫോൺ വിപണിയിൽ 50,000 രൂപയ്ക്കുള്ളിൽ മികച്ച ഒരു ഓൾറൗണ്ടർ ഫോൺ തേടുന്നവർക്കായി ശ്രദ്ധിക്കേണ്ട ഓഫറുമായി എത്തിയിരിക്കുകയാണ് സാംസങ്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രീമിയം ഫീച്ചറുകളോടും ഗാലക്‌സി എഐ സവിശേഷതകളോടും കൂടി പുറത്തിറങ്ങിയ സാംസങ് ഗ്യാലക്‌സി എസ്25 എഫ്ഇ ഇപ്പോൾ ആമസോണിൽ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. ഏകദേശം 14,000 രൂപയുടെ ഇളവോടെയാണ് ഫോൺ ഇപ്പോൾ വിൽപ്പനയ്‌ക്ക് എത്തിയിരിക്കുന്നത്.

 

തിരുവനന്തപുരം: സ്‍മാർട്ട്ഫോൺ വിപണിയിൽ 50,000 രൂപയ്ക്കുള്ളിൽ മികച്ച ഒരു ഓൾറൗണ്ടർ ഫോൺ തേടുന്നവർക്കായി ശ്രദ്ധിക്കേണ്ട ഓഫറുമായി എത്തിയിരിക്കുകയാണ് സാംസങ്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രീമിയം ഫീച്ചറുകളോടും ഗാലക്‌സി എഐ സവിശേഷതകളോടും കൂടി പുറത്തിറങ്ങിയ സാംസങ് ഗ്യാലക്‌സി എസ്25 എഫ്ഇ ഇപ്പോൾ ആമസോണിൽ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. ഏകദേശം 14,000 രൂപയുടെ ഇളവോടെയാണ് ഫോൺ ഇപ്പോൾ വിൽപ്പനയ്‌ക്ക് എത്തിയിരിക്കുന്നത്. അതിനാൽ തന്നെ മിഡ്-പ്രീമിയം സെഗ്മെന്‍റില്‍ പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഓഫർ വലിയ ആകർഷണമായി മാറിയിട്ടുണ്ട്.


സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ഇന്ത്യയിൽ പുറത്തിറങ്ങിയപ്പോൾ 59,999 രൂപ ആയിരുന്നു പ്രാരംഭ വില. എന്നാൽ നിലവിൽ ആമസോണിൽ ഇത് 48,355 രൂപയ്ക്ക് ലഭ്യമാണ്. അതായത് 11,644 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുന്നവർക്ക് 2,417 രൂപയുടെ അധിക ഇളവും ലഭിക്കും. പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ വില വീണ്ടും കുറയ്ക്കാനാകുന്നതും ഈ ഓഫറിന്‍റെ പ്രത്യേകതയാണ്.

ഫീച്ചറുകളുടെ കാര്യത്തിലും ഗാലക്‌സി എസ്25 എഫ്ഇ ശ്രദ്ധേയമാണ്. 6.7 ഇഞ്ച് എച്ച്‌ഡി+ അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,900 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും ഐപി68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസും ഫോണിന് ലഭ്യമാണ്. എക്സിനോസ് 2400 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4,900 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 15 വാട്‌സ് വയർലെസ് ചാർജിംഗും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറ വിഭാഗത്തിലും സാംസങ് മികച്ച സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 50എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ലെൻസ്, 3x സൂമോടുകൂടിയ 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിൻഭാഗത്ത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12എംപി ഫ്രണ്ട് ക്യാമറയും ലഭ്യമാണ്. ദീർഘകാല സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പ്രീമിയം ഡിസൈനും എഐ ഫീച്ചറുകൾക്കും മുൻഗണന നൽകുന്നവർക്ക് ഈ വിലയിൽ ഗാലക്‌സി എസ്25 എഫ്ഇ മികച്ച ഡീലായിരിക്കും.