ബജറ്റ് വിലയിൽ പ്രീമിയം ലുക്ക്: 13,999 രൂപയ്ക്ക് സാംസങ് ഗാലക്‌സി എം17ഇ 5ജി വിപണിയിലേക്ക്!
ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്‌പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്‌സി എം സീരീസ് ഫോൺ.
ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്‌പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്‌സി എം സീരീസ് ഫോൺ.
6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120 ഹേർട്സ് റിഫ്രഷ് റേറ്റ് ഉള്ളതിനാൽ ആപ്പുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ സ്ക്രോൾ ചെയ്യുന്നത് സുഗമമായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്സിനായി ARM Mali-G57 GPU ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടിടാസ്കിങ്, ഗെയിമിങ്, സ്ട്രീമിങ് എന്നിവക്ക് അനുയോജ്യമായ രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറയും ബാറ്ററിയും
ഫോട്ടോഗ്രഫിക്കായി 50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിനോടൊപ്പം പോർട്രെയ്‌റ്റ് ഷോട്ടുകൾക്കായി ഒരു ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഗാലക്‌സി M17e-യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഫോണിന്റെ പവർ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനായി വൺ യുഐ 8 ഒപ്റ്റിമൈസേഷൻ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ഡിസൈനും സുരക്ഷയും
ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ (ജിഎഫ്ആർപി) ഉപയോഗിച്ചാണ് ഫോണിന്റെ പിൻഭാഗം നിർമിച്ചിരിക്കുന്നത്. 8.2 മില്ലിമീറ്റർ കനമുള്ള ഫോൺ മികച്ച ഹാൻഡ് ഗ്രിപ് നൽകുന്നു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി സാംസങ് നോക്സ് വോൾട്ട്, ഓട്ടോ ബ്ലോക്കർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
വില
ഇന്ത്യയിൽ ഗാലക്‌സി M17e 5G രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്:
4GB + 128GB മോഡൽ: 13,999 രൂപ.
6GB + 128GB മോഡൽ: 15,499 രൂപ.