സാംസങ് ഗാലക്‌സി A27 5G എത്തി അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ പരമ്പരയായ ‘A’ സീരീസിലേക്ക് ഏറ്റവും പുതിയ മിഡ്-റേഞ്ച് താരം ഗാലക്‌സി A27 5G സാംസങ് അവതരിപ്പിച്ചു.
സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ പരമ്പരയായ ‘A’ സീരീസിലേക്ക് ഏറ്റവും പുതിയ മിഡ്-റേഞ്ച് താരം ഗാലക്‌സി A27 5G സാംസങ് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഗാലക്‌സി A26 5G-യുടെ പിൻഗാമിയായാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. മികച്ച പ്രകടനം, അത്യാധുനിക എഐ ഫീച്ചറുകൾ, 6 വർഷത്തെ റെക്കോർഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
അമേരിക്കൻ വിപണിയിൽ 349.99 ഡോളറാണ് (ഏകദേശം 30,000 രൂപ) ഫോണിന്റെ പ്രാരംഭ വില. അവിടെ ജൂലൈ 14 മുതൽ ബ്ലാക്ക് നിറത്തിൽ ഫോൺ ലഭ്യമാകും. ഇന്ത്യയിൽ ജൂലൈ 3 മുതൽ ഫോൺ വിപണിയിലെത്തും. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെങ്കിലും ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ. റിഫ്രഷ് റേറ്റ് 120Hz (മിനുസമാർന്ന ദൃശ്യാനുഭവത്തിന്). 4 നാനോമീറ്റർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള പുത്തൻ One UI 8.5 ഓപ്പറേറ്റിങ് സിസ്റ്റം. 6 തലമുറ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും.