വമ്പൻ ബാറ്ററിയുമായി റിയൽമി P4 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Feb 2, 2026, 19:28 IST
വമ്പൻ ബാറ്ററിയുമായി റിയൽമി P4 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.6000, 7000 എം എ എച്ച് ബാറ്ററിയുമായി ‘ഷോ ഓഫ്’ കാണിക്കുന്ന ഡിവൈസുകൾ ഒക്കെ വഴിമാറുക; ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ പുതിയ രാജാവിന്‍റെ പട്ടാഭിഷേകത്തിനാണ് വരുന്ന ഫെബ്രുവരി അഞ്ചിന് ഇന്ത്യൻ സ്മാർട്ഫോൺ വിപണി സാക്ഷ്യം വഹിക്കുക. ഒറ്റ ചാർജിൽ ഏകദേശം 39 ദിവസത്തെ സ്റ്റാൻഡ്‌ബൈ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന 10,001mAh സിലിക്കൺ കാർബൺ ടൈറ്റൻ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം.
അതായത് സാധാരണ ഉപയോഗത്തിന് ദിവസങ്ങളോളം ചാർജ് തീർന്നുപോകുമെന്ന പേടിയില്ലാതെ കൂളായി കൊണ്ടുനടക്കാമെന്ന് സാരം. 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നുണ്ട്. മിഡ്‌റേഞ്ചിൽ ഇത്രയും വലിയ ബാറ്ററി തരുന്ന ഫോൺ വമ്പൻ തരംഗമാകും ഇന്ത്യൻ മാർക്കറ്റിൽ ഉണ്ടാക്കുക.