ഇന്ത്യയിൽ ഐഫോൺ 17 ന്റെ വില വർധിക്കുമോ?

 

ഐഫോൺ 17ന്റെ വില 7,000 രൂപ വരെ വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 82,900 രൂപയ്ക്കായിരുന്നു. ഐഫോൺ 17 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഐഫോണിന്റെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ കമ്പനി നിരാകരിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

നിലവിൽ ഐഫോൺ 17 ന്റെ വില വർദ്ധിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ലെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു. കറൻസി മൂല്യത്തിലെ ഇടിവാണ് ഐഫോൺ വില വർധിക്കും എന്ന പ്രചാരണത്തിനുള്ള പ്രധാന കാരണം. ഉയർന്ന ഡിമാൻഡും വില വർധിക്കുമെന്നുള്ള പ്രചാരണത്തിന് ആ‍ഴം വർധിപ്പിച്ചിരുന്നു.

ഐഫോൺ എയർ മോഡലിന് വിപണിയിൽ പ്രതീക്ഷക്കൊത്ത് ഉയാരാൻ സാധിച്ചിരുന്നില്ല. ഐഫോൺ എയർ 2 ഉടൻ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട് നിലവിൽ ഐഫോൺ 17 256 ജിബി വേരിയന്റിന് 82,900 രൂപയും 512 ജിബി വേരിയന്റിന് 1,02,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.