കേർവ്ഡ്‌ അമോലെഡ് ഡിസ്‌പ്ലേയും മിലിട്ടറി-ഗ്രേഡ് ദൃഢതയും 5,520 എം. എ.എച്ച്‌ ബാറ്ററിയുമായി പോക്കോ എം8 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

പോകോ ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആയ പോക്കോ എം8 5ജി അവതരിപ്പിച്ചു. സ്ലിമ്മും ഒതുക്കമുള്ളതുമായ ഡിസൈൻ, ആകർഷകമായ അമോലെഡ് ഡിസ്‌പ്ലേ, വിശ്വസനീയമായ പ്രകടനം, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവ ഒരുമിച്ചുചേർത്ത്,

 

പോകോ ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആയ പോക്കോ എം8 5ജി അവതരിപ്പിച്ചു. സ്ലിമ്മും ഒതുക്കമുള്ളതുമായ ഡിസൈൻ, ആകർഷകമായ അമോലെഡ് ഡിസ്‌പ്ലേ, വിശ്വസനീയമായ പ്രകടനം, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവ ഒരുമിച്ചുചേർത്ത്, ദിവസേന ഉള്ള വിനോദത്തിനും ഉപയോഗത്തിനുമായി ഒരുക്കിയ ഫോണാണ് പോക്കോ എം8 5ജി. വീഡിയോ സ്‌ട്രിമിംഗ്, ഗെയിമിംഗ്, സോഷ്യൽ മീഡിയ, ഫോട്ടോഗ്രഫി, ദിവസേനയുള്ള ജോലികൾ എന്നിവയ്ക്ക് സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

“പോക്കോ എം8 5ജി, ഈ സീരീസിലെ ഒരു വലിയ മുന്നേറ്റമാണ്. കേർവ്ഡ്‌ അമോലെഡ് ഡിസ്‌പ്ലേ, സ്ലിം ഡിസൈൻ, ഈ സെഗ്മെന്റിൽ അപൂർവമായ ചില ഫീച്ചറുകൾ എന്നിവ ഒത്തുചേർത്ത് എറ്റവും വിലക്കുറവുള്ള നവീകരിച്ച ഒരു മൊബൈൽ ഫോൺ വിപണിയിലെത്തിക്കുക എന്നതാണ് പോക്കോയുടെ ലക്ഷ്യം. വിലയും പ്രകടനവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ പാലിച്ചുകൊണ്ട്, ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്ന സ്മാർട്ട്ഫോണാണ് പോക്കോ എം8 5ജി” ലോഞ്ചിനെക്കുറിച്ച് ഷവോമി ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ സന്ദീപ് സിംഗ് അറോറ പറഞ്ഞു.

ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയ  ഹൈപ്പർ ഒഎസ് 2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പോകോ എം8 5ജി   പുറത്തിറങ്ങുന്നത്. നാലുവർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും ആറുവർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ  ഉറപ്പുനൽകുന്നു.

പോക്കോ എം8 5ജയുടെ അടിസ്ഥാന 6ജി.ബി/128ജി.ബി മോഡലിന് 15,999 രൂപയാണ്. 8 ജി.ബി/128 ജി.ബി വേരിയന്റ് 16,999 രൂപയും  ടോപ്പ്-എൻഡ് 8 ജി.ബി  /256 ജി.ബി   മോഡലിന് 18,999 രൂപയുമാണ് വില. ജനുവരി 13ന് വിൽപ്പനക്കെത്തും. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ മേലുള്ള   ₹2,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ആദ്യത്തെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വാങ്ങുന്നവർക്കുള്ള 1,000 രൂപ വരെയുള്ള ഓഫറുകളും ചേർന്നതാണ് ലോഞ്ച് ഓഫർ വില.

ദിവസം മുഴുവനും വിനോദം

പോക്കോ എം8 5ജിക്ക്  6.77 ഇഞ്ച് വലിപ്പമുള്ള 120Hz റിഫ്രെഷ് റേറ്റുള്ള ഫ്‌ലോ അമോലെഡ് ഡിസ്‌പ്ലേയാനുള്ളത്. സിനിമകളും സീരീസുകളും കാണാനും ഗെയിമിംഗ് നടത്താനും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനും മികച്ച ദൃശ്യാനുഭവം നൽകാൻ കഴിയും വിധം രൂപകൽപ്പന ചെയ്തിരിക്കുന്നു. 3200 നിറ്റ് വരെ ഉയർന്ന ബ്രൈറ്റ്‌നസുള്ളതിനാൽ, കടുത്ത സൂര്യപ്രകാശത്തിലും സ്ക്രീൻ വ്യക്തമായി കാണാൻ കഴിയും.

ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് നൽകിയിരിക്കുന്നത്. സിനിമ കാണുമ്പോഴും വീഡിയോ കോളുകളിലും സംഗീതം കേൾക്കുമ്പോഴും വ്യക്തവും ശക്തവുമായ ശബ്ദാനുഭവം ഇത് ഉറപ്പാക്കുന്നു.

കയ്യിൽ സുഖമായി ഒതുങ്ങി നിക്കുന്ന ഫോൺ ദിനംപ്രതി ഉപയോഗത്തിന് ഏറെ അനുയോജ്യം

7.35എംഎം ആയതിനാൽ കനം കുറവായിരിക്കും. 178 ഗ്രാം മാത്രം ഭാരവുമുള്ള പോക്കോ എം8 5ജി ഈ വിഭാഗത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുകളിൽ ഒന്നാണ്. ഒറ്റ കൈ മാത്രം ഉപയോഗിച്ചുള്ള ഉപയോഗത്തിന് അനുയോജ്യമായ ഡിസൈൻ, വളഞ്ഞ ബോഡി, ആകർഷകമായ ക്യാമറ ഡിസൈൻ എന്നിവ ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. സ്ലിം ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ, IP66 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ്,വെറ്റ് ടച് ടെക്നോളജി എന്നിവയും ഇതിലുണ്ട്. മഴയിലും ഈർപ്പമുള്ള കൈകളോടെയും ഫോൺ വിശ്വസനീയമായി പ്രവർത്തിക്കും.

ശക്തമായ ദൃഢത, ദിവസേനയുള്ള ഉപയോഗത്തിനായി

പോക്കോ എം8 5ജി എസ്‌ജി‌എസ് എംഐഎൽ-എസ്‌ടി‌ഡി 810എച്ച് (SGS MIL-STD-810H) മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ നേടിയതാണ്. പതിവ് വീഴ്ചകൾ, ഞെരുക്കങ്ങൾ, ദൈനംദിന ഉപയോഗത്തിലെ സമ്മർദ്ദങ്ങൾ എന്നിവ താങ്ങാൻ കഴിയുന്ന രീതിയിലാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐ.പി 66 റേറ്റിംഗിലൂടെ പൊടി, വെള്ളച്ചാട്ടം, ശക്തമായ മഴ തുടങ്ങിയവയിൽ നിന്നും സംരക്ഷണവും ലഭിക്കും.

ദിനംപ്രതി മൾട്ടി ടാസ്കിംഗിന് സ്മൂത്ത് പ്രകടനം

സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ ഉപയോഗിച്ചിരിക്കുന്ന പോക്കോ എം8 5ജി, മെസേജിംഗ് മുതൽ വീഡിയോ സ്‌ട്രിമിംഗ്, ലഘു ഗെയിമിംഗ് വരെ എല്ലാ സാധാരണ ആവശ്യങ്ങൾക്കും ഒഴുക്കൻ പ്രകടനം നൽകുന്നു. 8.25 ലക്ഷം വരെ ആൻടുടു( AnTuTu) സ്കോറോടെ, സ്ഥിരതയുള്ള വേഗതയും പ്രതികരണ ശേഷിയും ഉണ്ടെന്ന് തെളിയിക്കുന്നു.

നിങ്ങളുടെ ദിനചര്യക്ക് ഒപ്പം നിൽക്കുന്ന ബാറ്ററി

5,520 എം.എ.എച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് പോക്കോ എം8 5ജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുദിവസം മുഴുവനുള്ള ജോലി, വിനോദം, ആശയവിനിമയം എന്നിവയ്ക്ക് ഇത് മതി. 45വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ വേഗത്തിൽ ചാർജ് ചെയ്യാനും കഴിയും. ബോക്സിൽ 45വാട്ട്സ് ചാർജറും ലഭിക്കും. കൂടാതെ 18 വാട്ട്സ്  റിവേഴ്സ് ചാർജിംഗ് പിന്തുണയും ഈ ഫോണിനുണ്ട്.

സ്മാർട്ട് ക്യാമറകൾ

50എം.പി  ഡ്യുവൽ എ.ഐ റിയർ ക്യാമറ സംവിധാനത്തിലൂടെ ചിത്രങ്ങൾ പകർത്താം. 4കെ വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. മുൻവശത്ത് 20എം.പി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്, വീഡിയോ കോളുകൾക്കും സെൽഫികൾക്കും അനുയോജ്യം. എ.ഐ ഫീച്ചറുകൾ ഉപയോഗിച്ച് ഫോട്ടോകൾ എളുപ്പത്തിൽ മെച്ചപ്പെടുത്താനും കഴിയും.