ഫോൺപേ ലിമിറ്റഡ് ഐപിഒയ്ക്ക് യുഡിആർഎച്ച്പി-I സമർപ്പിച്ചു

ഫോൺപേ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആർഎച്ച്പി-I) സമർപ്പിച്ചു. പേയ്മെൻറ് സേവനദാതാക്കൾ,

 

കൊച്ചി: ഫോൺപേ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആർഎച്ച്പി-I) സമർപ്പിച്ചു. പേയ്മെൻറ് സേവനദാതാക്കൾ, ഡിജിറ്റൽ വിതരണ സേവന സ്ഥാപനങ്ങൾ, സാമ്പത്തിക സേവനദാതാക്കൾ എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുന്ന ടെക്നോളജി കമ്പനി നിലവിലുള്ള ഓഹരിയുടമകളുടെ 50,660,446ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.