വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 15R അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, 7400mAh ബാറ്ററി, നൂതന എഐ സവിശേഷതകൾ എന്നിവയുമായാണ് ഈ ഫോൺ വരുന്നത്.
ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 15R അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, 7400mAh ബാറ്ററി, നൂതന എഐ സവിശേഷതകൾ എന്നിവയുമായാണ് ഈ ഫോൺ വരുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ വൺപ്ലസ് 15R പുറത്തിറങ്ങി. ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് ഏയിസ് 6T യുടെ അന്താരാഷ്ട്ര പതിപ്പാണ് ഈ ഫോൺ. എന്നാൽ കമ്പനി അതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 7,400mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 Gen 5 പ്രോസസർ, നൂതന എഐ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ആർ-സീരീസിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഡിസ്‌പ്ലേ, ക്യാമറ, പ്രകടനം എന്നിവയുടെ കാര്യത്തിൽ, വൺപ്ലസ് 15R നേരിട്ട് പ്രീമിയം സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു.
വിലയും വേരിയന്‍റുകളും
വൺപ്ലസ് പ്ലസ് 15R രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 47,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും 52,999 രൂപയുമാണ് വില. മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ്, ചാർക്കോൾ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. പരിമിതമായ സമയത്തേക്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഓഫറുകൾ ഉപയോഗിച്ച് യഥാക്രമം 44,999 രൂപയ്ക്കും 47,999 രൂപയ്ക്കും ഈ പുതിയ സ്‍മാർട്ട് ഫോൺ വാങ്ങാം. വൺപ്ലസ് 15R ന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ തുടങ്ങി. ഡിസംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് വൺപ്ലസ് ഡോട്ട് ഇൻ, ആമസോൺ, മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും. മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൺപ്ലസ് നോർഡ് ബഡ്‌സ് 3 സൗജന്യമായി ലഭിക്കും.
സ്പെസിഫിക്കേഷനുകൾ
ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് വൺപ്ലസ് 15R-ന്റെ ഹൃദയം. ആഗോളതലത്തിൽ ഈ ചിപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഹാൻഡ്‌സെറ്റാണിത്. വൺപ്ലസ് 15R ന് 6.83-ഇഞ്ച് 1.5K (2800×1272 പിക്സലുകൾ) അമോലെഡ്പ്ലേയുണ്ട്. ഇത് 60/90/120/144/165Hz വേരിയബിൾ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. പാനൽ 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുമായി വരുന്നു. IP66, IP68, IP69 റേറ്റിംഗുള്ള ഈ ഫോണിന് റെയിൻ ടച്ച് 2.0 സാങ്കേതികവിദ്യയുണ്ട്. വൺപ്ലസ് 15R ന് 7400mAh ബാറ്ററി ലഭിക്കുന്നു. 15R 80W സൂപ്പർ ഫ്ലാഷ് ചാർജിനെ പിന്തുണയ്ക്കുന്നു. 55W PPS, ബൈപാസ് പവർ, റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്.