വിപണി കീഴടക്കാൻ വൺപ്ലസ് 16 എത്തുന്നു
വൺപ്ലസ് 15-ന്റെ പിൻഗാമിയായി തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16 വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് വൺപ്ലസ്. ചൈനയിലെ റേഡിയോ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ഫോണിന്റെ മോഡൽ നമ്പർ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോഞ്ച് ഉടനുണ്ടാകുമെന്ന സൂചനകൾ ശക്തമായത്.

പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഓപ്പോയുടെ പേരിൽ PYB110 എന്ന മോഡൽ നമ്പറിലാണ് പുതിയ ഹാൻഡ്‌സെറ്റ് സർട്ടിഫിക്കേഷനായി എത്തിയത്. 5G (N79 ബാൻഡ് ഉൾപ്പെടെ), ജിഎസ്എം, ഡബ്ല്യുസിഡിഎംഎ, ടിഡി-എൽടിഇ, എൽടിഇ എഫ്ഡിഡി, 5ജി, ഡബ്ല്യുഎഎൽഎൻ എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങൾ ലഭിക്കും. 2023-ലെ വൺപ്ലസ് 11-ന് ശേഷം നിർത്തലാക്കിയ 8GB റാം ബേസ് വേരിയന്റ് ഈ മോഡലിൽ തിരിച്ചെത്തിയേക്കും. (8GB റാം + 256ജിബി സ്റ്റോറേജ്) മോഡലായിരിക്കും പ്രാരംഭ പതിപ്പ്.
ക്വാൽകോമിന്റെ ഏറ്റവും പുതിയ 2nm പ്രോസസ് സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുക. വിൻഡ് ചേസർ ഗെയിമിംഗ് കോർ, ഇ-സ്പോർട്സ് ട്രിപ്പിൾ ചിപ്പ്, ഉയർന്ന റീഫ്രഷ് റേറ്റ് എന്നിവ ഉൾപ്പെടെ മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന മൂന്ന് പ്രധാന സാങ്കേതികവിദ്യകൾ ഇതിലുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം 8GB റാം + 256ജിബി വേരിയന്റിന് ചൈനയിൽ ഏകദേശം 4,999 യുവാൻ (ഇന്ത്യൻ മൂല്യം ഏകദേശം 71,000) ആയേക്കാം. ഫീച്ചറുകളെക്കുറിച്ചും വിലയെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്ന ലീക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫോണിന്റെ ഔദ്യോഗിക വിവരങ്ങളും ഇന്ത്യയിലെ വിലയും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.