ട്രൂ വയർലെസ് സ്റ്റീരിയോ ഇയർബഡുകൾ, നോയ്‌സ് ബഡ്‌സ് എൻ1 പ്രോ ലോഞ്ച് ചെയ്ത് നോയ്‌സ്

 

ഇന്ത്യയിലെ കണക്റ്റഡ് ലൈഫ്‌സ്‌റ്റൈൽ സെഗ്‌മെൻ്റിലെ അറിയപ്പെടുന്ന ബ്രാൻഡായ നോയ്‌സ് അതിൻ്റെ ഏറ്റവും പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ, നോയ്‌സ് ബഡ്‌സ് എൻ1 പ്രോ ലോഞ്ച് ചെയ്തു. മുമ്പത്തെ നോയ്‌സ് ബഡ്‌സ് എൻ1 ൽ നിന്ന് നവീകരിച്ച പുതിയ ഇയർബഡുകൾ ആമസോണിൽ നാളെ മുതൽ വാങ്ങാൻ ലഭ്യമാണ്. ക്രോം ബ്ലാക്ക്, ക്രോം ഗ്രീൻ, ക്രോം പർപ്പിൾ, ക്രോം ബീജ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് നോയ്‌സ് ബഡ്‌സ് എൻ1 പ്രോയുടെ വില 1,499 രൂപ ആണ്.

സജീവമായ നോയ്‌സ് ക്യാൻസലേഷനോട് കൂടിയ മെച്ചപ്പെടുത്തിയ ഓഡിയോ നോയ്‌സ് ബഡ്‌സ് എൻ1 പ്രോ നിരവധി നൂതന ഫീച്ചറുകളുള്ള ഒരു പരിഷ്കൃത ഓഡിയോ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ (ANC). ഇത് ബാഗ്രൗണ്ട് ശബ്‌ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഓഡിയോയിൽ ഫോക്കസ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

നിങ്ങൾ ശബ്ദായമാനമായ അന്തരീക്ഷത്തിലാണെങ്കിലും ശ്രദ്ധ വ്യതിചലിക്കാതെ നിങ്ങളുടെ പാട്ടുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ANC ഫീച്ചർ സൗണ്ട് ക്ലാരിറ്റിയിൽ കാര്യമായ പുരോഗതി വാഗ്ദാനം ചെയ്യുന്നുണ്ട്. 11 എംഎം ഡ്രൈവറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇയർബഡുകൾ ശക്തമായ ബാസ് റെസ്പോൺസിന് ഒപ്പം ഡൈനാമിക്ക് ശബ്‌ദവും നൽകുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.