വാട്സാപ്പിൽ സ്വകാര്യതയ്ക്ക് പുതിയ മുഖം
ടെലിഗ്രാമും ഇൻസ്റ്റാഗ്രാമും പോലെ വാട്സാപ്പിലും ഇനി യൂസർ നെയിം സംവിധാനം വരാൻ പോകുന്നു. ഇതിലൂടെ ഫോൺ നമ്പർ കൊടുക്കാതെ തന്നെ ആളുകൾക്ക് നിങ്ങളെ കണ്ടെത്തി സന്ദേശം അയക്കാൻ കഴിയും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വാട്സാപ്പ് യൂസർ നെയിം ഫീച്ചർ പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. സ്വന്തമായി ഒരു യൂസ ർനെയിം സെറ്റ് ചെയ്ത് അത് കൊടുത്താൽ മതി.
ടെലിഗ്രാമും ഇൻസ്റ്റാഗ്രാമും പോലെ സ്വകാര്യത കൂട്ടുന്ന നീക്കമാണിത്. നിലവിൽ ചില ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിച്ചത്. എന്നാൽ ഉടൻ എല്ലാവർക്കും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് സൂചന. നമ്പർ ഷെയർ ചെയ്യുന്ന പഴയ രീതി വേണമെങ്കിൽ തുടരാം. പിന്നീട് എപ്പോൾ വേണമെങ്കിലും യൂസർനെയിം മാറ്റാനും കഴിയും അതുകൊണ്ട് ചാറ്റുകളോ അക്കൗണ്ട് നഷ്ടപ്പെടില്ല എന്നതാണ് മറ്റൊരു ഗുണം.
വാട്സാപ്പിൽ യൂസർ നെയിം എങ്ങനെ പ്രവർത്തിക്കും
ഓരോ വാട്സാപ്പ് അക്കൗണ്ടിനും സ്വന്തമായി ഒരു യൂണീക് യൂസർ നെയിം സൃഷ്ടിക്കാം.
ആരെങ്കിലും നിങ്ങളുടെ യൂസർ നെയിം വഴി മെസേജ് അയച്ചാൽ, അവർ നിങ്ങളുടെ യഥാർത്ഥ നമ്പർ അല്ല. കാണുന്നത് ആ ഹാൻഡിൽ മാത്രമായിരിക്കും.
ലോഗിൻ ചെയ്യാനും, അക്കൗണ്ട് വീണ്ടെടുക്കാനും, സുരക്ഷാ പരിശോധനകൾക്കും നിങ്ങളുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും.
യൂസർ നെയിം സെറ്റ് ചെയ്ത് നമ്പർ മറയ്ക്കുന്നത് എങ്ങനെ?
വാട്സ്ആപ്പ് തുറന്ന് സെറ്റിങിലേക്ക് പോകുക.
നിങ്ങളുടെ ഫ്രാഫൈൽ ടാപ്പ് ചെയ്യുക.
ഫീച്ചർ ലഭ്യമാകുമ്പോൾ കാണുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യുക യൂസർനെയിം വാട്സ്ആപ്പ് അത് ലഭ്യമാണോ എന്ന് പരിശോധിക്കും.
ലഭ്യമാണെങ്കിൽ സേവ് ചെയ്യുക.
കഴിഞ്ഞു ഇനി നിങ്ങളുടെ നമ്പറിന് പകരം ഈ യൂസർനെയിം ആളുകൾക്ക് ഷെയർ ചെയ്താൽ മതി.
യൂസർ നെയിം നിയമങ്ങൾ
3 മുതൽ 35 വരെ അക്ഷരങ്ങൾ ഉണ്ടായിരിക്കണം.
കുറഞ്ഞത് ഒരു അക്ഷരമെങ്കിലും ഉണ്ടാകണം.
അനുവദനീയമായത് അക്ഷരങ്ങൾ, അക്കങ്ങൾ, ഡോട്ട് (.), അണ്ടർസ്‌കോർ (_)‘www’ എന്ന് തുടങ്ങുന്ന യൂസർനെയിം പാടില്ല.
ഡോട്ടിൽ തുടങ്ങാനോ അവസാനിപ്പിക്കാനോ പാടില്ല.
തുടർച്ചയായി രണ്ട് ഡോട്ട് (..) വരാൻ പാടില്ല .com, .org പോലുള്ളവയിൽ അവസാനിപ്പിക്കാനും പാടില്ല.
അധികം പരിചയമില്ലാത്തവർക്ക് കോൺടാക്ട് കൊടുക്കേണ്ടി വരുന്നതിനും വലിയൊരു മാറ്റമാണ്.ഇനി അപരിചിതർക്ക് നിങ്ങളുടെ നമ്പർ കൊടുക്കേണ്ട ആവശ്യമില്ല. അതോടെ സ്പാം കുറയും, വിചിത്രമായ കോളുകൾ കുറയും, ആരാണ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കൂടുതൽ നിയന്ത്രണവും ലഭിക്കും