മോട്ടോറോള സിഗ്നേച്ചർ 27 സ്‌നാപ്ഡ്രാഗൺ സമ്മിറ്റിൽ അവതരിപ്പിച്ചു

മോട്ടോറോള തങ്ങളുടെ പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ മോട്ടോറോള സിഗ്നേച്ചർ 27 സ്‌നാപ്ഡ്രാഗൺ സമ്മിറ്റിൽ ആദ്യമായി അവതരിപ്പിച്ചു. പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 മൊബൈൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന

 

ന്യൂഡൽഹി: മോട്ടോറോള തങ്ങളുടെ പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ മോട്ടോറോള സിഗ്നേച്ചർ 27 സ്‌നാപ്ഡ്രാഗൺ സമ്മിറ്റിൽ ആദ്യമായി അവതരിപ്പിച്ചു. പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 മൊബൈൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്ഫോണുകളിൽ ഒന്നാണ് സിഗ്നേച്ചർ 27. ഗൂഗിൾ ജെമിനി അധിഷ്ഠിത എഐ സൗകര്യങ്ങൾ, അടുത്ത തലമുറ 5ജി കണക്റ്റിവിറ്റി, പ്രൊഫഷണൽ നിലവാരത്തിലുള്ള ക്യാമറ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. 50എംപി സോണി ലിറ്റിയ 910 പ്രധാന ക്യാമറയും 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്.

വീഡിയോ ചിത്രീകരണത്തിനായി എഐ അധിഷ്ഠിത വീഡിയോ എൻഹാൻസ്മെന്റ് എഞ്ചിൻ, ക്വാൾകോം ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ, 3.5 ഒഐഎസ് എന്നിവയും ഫോണിലുണ്ട്. Bang & Olufsen-ൻ്റെ ഓഡിയോ സംവിധാനമുള്ള ആദ്യ സ്‌മാർട്ട്ഫോണാണിതെന്നും മോട്ടോറോള അറിയിച്ചു.

സെറാമിക്കും ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഫോൺ പാന്റോൺ ക്യാപുലെറ്റ്‌ ഒലിവ്, പാന്റോൺ കോൾ സ്‌മോക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 2026ൽ ആഗോള വിപണിയിൽ ഫോൺ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.