ഇന്ത്യൻ സ്‌മാർട്ട്ഫോൺ വിപണിയിൽ ടോപ്പ് 5 ബ്രാൻഡുകളുടെ പട്ടികയിൽ ഇടംപിടിച്ച്‌ മോട്ടോറോള

ഇന്ത്യൻ സ്‌മാർട്ട്ഫോൺ വിപണിയിൽ വൻ മുന്നേറ്റവുമായി പ്രമുഖ ആഗോള സാങ്കേതികവിദ്യാ ബ്രാൻഡായ മോട്ടോറോള, ഏറ്റവും പുതിയ ഐഡിസി റിപ്പോർട്ട് പ്രകാരം, 2024-ൻ്റെ  ആദ്യ പാദത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന മോട്ടോറോള

 

ന്യൂഡൽഹി: ഇന്ത്യൻ സ്‌മാർട്ട്ഫോൺ വിപണിയിൽ വൻ മുന്നേറ്റവുമായി പ്രമുഖ ആഗോള സാങ്കേതികവിദ്യാ ബ്രാൻഡായ മോട്ടോറോള, ഏറ്റവും പുതിയ ഐഡിസി റിപ്പോർട്ട് പ്രകാരം, 2024-ൻ്റെ  ആദ്യ പാദത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന മോട്ടോറോള, വെറും രണ്ട് വർഷത്തിനുള്ളിൽ വിപണി വിഹിതം 4.6 ശതമാനത്തിൽ നിന്നും 8.9 ശതമാനമായി ഉയർത്തി ഇന്ത്യയിലെ മുൻനിര 5 സ്‌മാർട്ട്ഫോൺ ബ്രാൻഡുകളുടെ പട്ടികയിൽ ഇടംപിടിച്ചു.പ്രീമിയം ഫോണുകളുടെ വിപുലീകരണം, എഐ സാങ്കേതികവിദ്യകളുടെ സംയോജനം, ആകർഷകമായ ഡിസൈൻ എന്നിവയാണ് കമ്പനിക്ക് ഈ അതിവേഗ വളർച്ച സമ്മാനിച്ചത്.

ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കോപൈലറ്റ്, പെർപ്ലെക്‌സിറ്റി എന്നിവയുമായുള്ള പങ്കാളിത്തവും ഫിഫ ലോകകപ്പ് 2026-ൻ്റെ ഔദ്യോഗിക സ്‌മാർട്ട്ഫോൺ പങ്കാളിയായതുമെല്ലാം ബ്രാൻഡിൻ്റെ ജനപ്രീതി വർദ്ധിപ്പിച്ചതായി മോട്ടോറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടി.എം. നരസിംഹൻ വ്യക്തമാക്കി.

ഈ ചരിത്രനേട്ടത്തിൻ്റെ തുടർച്ചയായി മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണുകളായ മോട്ടോ ജി37 പവർ, മോട്ടോ ജി37 എന്നിവയും മോട്ടോ ബഡ്‌സ് 2 ഇയർബഡ്‌സും ഇന്ത്യൻ വിപണിയിൽ വിൽപനയ്‌ക്കെത്തിച്ചു. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന, ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 7000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി37 പവറിൻ്റെ  പ്രധാന സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രൊസസ്സർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, 6.7 ഇഞ്ച് 120ഹേർട്സ് ഡിസ്‌പ്ലേ, ഗൂഗിൾ എഐ എഡിറ്റിംഗ് ടൂളുകളോട് കൂടിയ 50എംപി ക്യാമറ എന്നിവയും ഇതിലുണ്ട്. മോട്ടോ ജി37 പവറിൻ്റെ 4ജിബി+128ജിബി പതിപ്പിന് 15,999 രൂപയും 8ജിബി+128ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. കുറഞ്ഞ ബജറ്റിൽ എത്തുന്ന മോട്ടോ ജി37 ഫോണിൻ്റെ  (4ജിബി+64ജിബി) വില 13,999 രൂപയാണ്. 55 ഡെസിബെൽ ഡൈനാമിക് എഎൻസി, ഡ്യുവൽ ഡ്രൈവറുകൾ, 53 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് എന്നിവ വാഗ്‌ദാനം ചെയ്യുന്ന മോട്ടോ ബഡ്‌സ് 2 ഇയർബഡ്‌സ് 2,799 രൂപയ്ക്കാണ് വിപണിയിലെത്തുന്നത്.

ഇതുകൂടാതെ, ഉപഭോക്താക്കൾക്കായി 18 മാസത്തേക്ക് 5000 ജിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിൾ ജെമിനി പ്രോയിലേക്ക് സൗജന്യ ആക്‌സസും നൽകുന്ന പ്രത്യേക ജിയോ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.