മോട്ടോറോളയ്ക്ക് ഉത്സവകാല ഓഫറുകൾ

ഫ്ലിപ്‌കാർട്ടിൻ്റെ ബിഗ് ബില്ല്യൺ ഡേയ്‌സ് സെയ്‌ലിനോടനുബന്ധിച്ച് മോട്ടോറോള വിവിധ സ്‌മാർട്ട്ഫോണുകൾക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. #BigBillionMotorush പ്രചാരണത്തിൻ്റെ ഭാഗമായി മോട്ടോറോള എഡ്‌ജ്‌ 70 ഫ്യൂഷൻ, എഡ്‌ജ്‌ 70 പ്രോ, എഡ്‌ജ്‌  70 പ്രോ പ്ലസ്, മോട്ടോ ജി37 പവർ, മോട്ടോറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകളാണ് ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നത്.

 

ന്യൂഡൽഹി: ഫ്ലിപ്‌കാർട്ടിൻ്റെ ബിഗ് ബില്ല്യൺ ഡേയ്‌സ് സെയ്‌ലിനോടനുബന്ധിച്ച് മോട്ടോറോള വിവിധ സ്‌മാർട്ട്ഫോണുകൾക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. #BigBillionMotorush പ്രചാരണത്തിൻ്റെ ഭാഗമായി മോട്ടോറോള എഡ്‌ജ്‌ 70 ഫ്യൂഷൻ, എഡ്‌ജ്‌ 70 പ്രോ, എഡ്‌ജ്‌  70 പ്രോ പ്ലസ്, മോട്ടോ ജി37 പവർ, മോട്ടോറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകളാണ് ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നത്.

മോട്ടോറോള എഡ്‌ജ്‌ 70 ഫ്യൂഷൻ 8+128ജിബി പതിപ്പ് 29,999 രൂപയ്ക്കും 12+256ജിബി പതിപ്പ് 32,999 രൂപയ്ക്കും 12+512ജിബി പതിപ്പ് 34,999 രൂപയ്ക്കും ലഭിക്കും. 50എംപി സോണി ലിറ്റിയ 710 ക്യാമറ, 1.5കെ 120ഹേർട്സ് ക്വാഡ്-കേർവ്ഡ് ഡിസ്പ്ലേ, 7,000എംഎഎച്ച് ബാറ്ററി, 68വാട്ട് ടർബോപവർ ചാർജിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

മോട്ടറോള എഡ്‌ജ്‌ 70 പ്രോ 8+256ജിബി പതിപ്പ് 36,999 രൂപയ്ക്കും 12+256ജിബി പതിപ്പ് 39,999 രൂപയ്ക്കും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം പ്രോസസർ, ട്രിപ്പിൾ 50എംപി ക്യാമറ സംവിധാനം, 1.5കെ 144ഹേർട്സ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.
എഡ്‌ജ്‌ 70 പ്രോ പ്ലസ് 12+256ജിബി പതിപ്പ് 44,999 രൂപയ്ക്കാണ് ലഭിക്കുക. 3.5X പെരിസ്‌കോപ്പ് ക്യാമറ, 50X എഐ സൂം, 6,500എംഎഎച്ച് ബാറ്ററി, 90വാട്ട് ചാർജിംഗ് എന്നിവ ഇതിലുണ്ട്.

മോട്ടോ ജി37 പവർ 4+64ജിബി പതിപ്പ് 16,999 രൂപയ്ക്കും 4+128ജിബി പതിപ്പ് 18,999 രൂപയ്ക്കും ലഭിക്കും. 8+128ജിബി പതിപ്പിന് 24,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റ്, 7,000എംഎഎച്ച്  ബാറ്ററി, 33വാട്ട് ചാർജിംഗ്, 120ഹേർട്സ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.

മോട്ടോറോള സിഗ്നേച്ചർ 12+256ജിബി പതിപ്പ് 57,499 രൂപയ്ക്കും 16+512ജിബി പതിപ്പ് 62,499 രൂപയ്ക്കും ലഭിക്കും. ട്രിപ്പിൾ 50എംപി സോണി ലിറ്റിയ ക്യാമറ സംവിധാനം, 100X സൂപ്പർ സൂം പ്രോ, 8കെ ഡോൾബി വിഷൻ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്ലാറ്റ്‌ഫോം, 165ഹേർട്സ് എൽടിപിഒ ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഫ്ലിപ്‌കാർട്ട് ബിഗ് ബില്ല്യൺ ഡേയ്‌സ് സെയ്‌ൽ സെപ്റ്റംബർ 27ന് വൈകിട്ട് ആരംഭിച്ചതായി കമ്പനി അറിയിച്ചു. സ്റ്റോക്ക് ലഭ്യത അനുസരിച്ചാണ് ഓഫർ വിലകൾ ബാധകമാകുക.