മോട്ടോ: ജി 86 പവർ 5G ഈ മാസം മുപ്പതിന് എത്തും

മിഡ്‌റേഞ്ചിലും പ്രീമിയം ഫീച്ചറുകൾ ലുക്കിലും വർക്കിലും കാഴ്ച വയ്ക്കുന്ന ഫോണുകളാണ് മോട്ടോറോളയുടേത് . ഇപ്പോഴിതാ, കടുത്ത മത്സരം നടക്കുന്ന മിഡ്‌റേഞ്ചിലേക്ക് തങ്ങളുടെ പുതിയ മോഡലുമായി പവർ കാണിക്കാൻ എത്തിയിരിക്കുകയാണ് കമ്പനി
 

മിഡ്‌റേഞ്ചിലും പ്രീമിയം ഫീച്ചറുകൾ ലുക്കിലും വർക്കിലും കാഴ്ച വയ്ക്കുന്ന ഫോണുകളാണ് മോട്ടോറോളയുടേത് . ഇപ്പോഴിതാ, കടുത്ത മത്സരം നടക്കുന്ന മിഡ്‌റേഞ്ചിലേക്ക് തങ്ങളുടെ പുതിയ മോഡലുമായി പവർ കാണിക്കാൻ എത്തിയിരിക്കുകയാണ് കമ്പനി. മോട്ടോ ജി 86 പവർ 5ജി ഇന്ത്യയിൽ ഈ മാസം മുപ്പതിനെത്തും.

120Hz റിഫ്രഷ് റേറ്റും, 4,500nits വരെ പീക്ക് ബ്രൈറ്റ്‌നസും, ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഉള്ള 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. വില ഇരുപതിനായിരത്തിൽ താഴെയാണെങ്കിലും, കാമറയുടെ കാര്യത്തിൽ മോട്ടോ പിന്നോട്ടല്ല എന്നാണ് കാമറ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്നത്.

സോണി LYT-600 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മാക്രോ മോഡുള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, ഫ്ലിക്കർ സെൻസർ എന്നിവയാണ് പിന്നിൽ ക്രമീകരിച്ചിരിക്കുന്നത്. മുന്നിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

8GB LPDDR4x റാം, മീഡിയടെക് ഡൈമെൻസിറ്റി 7400 SoC എന്നിവയാണ് ഫോണിന് കരുത്ത് പകരുക. 128GB, 256GB സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. ശ്രദ്ധേയമായ മറ്റൊരു കാര്യം, പല കമ്പനികളും മറന്ന് തുടങ്ങിയ എസ്ഡി കാർഡ് സ്ലോട്ട് ജി 86 പവറിൽ ഉണ്ടെന്നതാണ്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭ്യമായ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനും കഴിയും.