മോട്ടോ ജി മാക്‌സ് വിപണിയിൽ
മോട്ടോറോളയുടെ പുതിയ സ്‌മാർട്ട്ഫോൺ മോട്ടോ ജി മാക്‌സ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. 26,999 രൂപ മുതലാണ് വില. ഫ്ലിപ്പ്കാർട്ട്, മോട്ടോറോളയുടെ വെബ്സൈറ്റ്, രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 20 ഉച്ചയ്ക്ക്
ന്യൂഡൽഹി : മോട്ടോറോളയുടെ പുതിയ സ്‌മാർട്ട്ഫോൺ മോട്ടോ ജി മാക്‌സ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. 26,999 രൂപ മുതലാണ് വില. ഫ്ലിപ്പ്കാർട്ട്, മോട്ടോറോളയുടെ വെബ്സൈറ്റ്, രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ ലഭ്യമാക്കിയിട്ടുണ്ട്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് ഫോൺ എത്തുന്നത്.
6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ 120 ഹേർട്സ് ഡിസ്പ്ലേ, 50 മെഗാപിക്‌സൽ സോണി ലിറ്റിയ 600 പ്രധാന ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി ക്യാമറ, സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രോസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. 7,000 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് മറ്റൊരു പ്രധാന ആകർഷണം. ഒറ്റ ചാർജിൽ 63 മണിക്കൂർ വരെ ഉപയോഗവും മൂന്ന് ദിവസം വരെ ബാറ്ററി ലൈഫും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഫോണിൽ 33 വാട്ട് ടർബോപവർ ചാർജർ, കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ, എംഐഎൽ-എസ്‌ടിഡി-810എച്ച് സർട്ടിഫിക്കേഷൻ, ഐപി64 ജലപ്രതിരോധം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്‌ഡ് 16, ഗൂഗിൾ ജെമിനി സംയോജനം, മോട്ടോ സെക്യൂർ, തിങ്ക്ഷീൽഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ലഭ്യമാണ്. സ്റ്റാർഗേസർ, അലാസ്‌കൻ ബ്ലൂ, മലാഗ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.