മൊബൈൽ ഫോണിൽ വെള്ളം കയറിയോ? ചെയ്യേണ്ട കാര്യങ്ങൾ ഇതാ

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അബദ്ധത്തിൽ അതിൽ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴോ നനഞ്ഞ പ്രതലത്തിൽ ഫോൺ വെക്കുമ്പോഴോ ആണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാം. ഫോണിനുള്ളിൽ വെള്ളം ഇറങ്ങിയാൽ അത് ഉപകരണത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
 
ഫോണ് വെള്ളത്തിൽ വീണാൽ എത്രയും വേഗം അത് പുറത്തെടുക്കുക. താമസിക്കുംതോറും വെള്ളം ഫോണിലെ സെന്സിറ്റീവ് ഭാഗങ്ങളിലേക്ക് തുളച്ച് കയറാൻ സാധ്യതയുണ്ട്. വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ ഉടൻ തന്നെ ഫോൺ ഓഫ് ചെയ്യുക. ഉപകരണം ഓണ് ആണെങ്കിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും ബാറ്ററി തകരാറിലാകാനും സാധ്യതയുണ്ട്.

ചാർജർ കേബിളുകൾ, ഹെഡ്ഫോൺ വയറുകൾ എന്നിവ ഉടൻ നീക്കം ചെയ്യുക. ഇത് ഫോണിനുള്ളിൽ വായൂ സഞ്ചാരം വര്ദ്ധിപ്പിക്കുകയും വെള്ളം എളുപ്പത്തിൽ പുറത്തുപോകാൻ സഹായിക്കുകയും ചെയ്യും. വെള്ളം തട്ടിയാൽ സിം കാര്ഡിന് കേടുപാടുകൾ സംഭവിക്കാം, അതിനാൽ അത് ഫോണിൽ നിന്ന് പുറത്തെടുത്ത് സൂക്ഷിക്കുക.

ഹെയർ ഡ്രയർ ഉപയോഗിച്ച് ഫോണിന്റെ പോര്ട്ടുകളും മറ്റ് ദ്വാരങ്ങളും ഉണക്കാവുന്നതാണ്. എന്നാൽ ഇത് ചെയ്യുമ്പോൾ ഫോണ് അമിതമായി ചൂടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായൂ കടക്കാത്ത ഒരു ബോക്സിൽ ഫോൺ വെച്ച് അതിലേക്ക് സിലിക്ക ജെൽ സാഷെകൾ കൂടി ഇട്ട് വെക്കുന്നത് ഈർപ്പം വേഗത്തിൽ ആഗീരണം ചെയ്യാൻ സഹായിക്കും.

ഇവയൊക്കെ ഫോണിൽ വെള്ളം കയറിയാൽ പെട്ടെന്ന് ചെയ്യാന് കഴിയുന്ന പൊടിക്കൈകളാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ഈ മാര്ഗ്ഗങ്ങൾ പൂര്ണ്ണമായും ഫലപ്രദമാകണമെന്നില്ല.