അറ്റകുറ്റപണികൾ..! വെള്ളിയാഴ്ച എസ്ബിഐയുടെ യുപിഐ സേവനം തടസ്സപ്പെടും  

എസ്ബിഐയുടെ യുപിഐ സേവനം തടസ്സപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ച 45 മിനിറ്റ് നേരമാണ് യുപിഐ സേവനം ലഭിക്കാതെ വരിക. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ യുപിഐ സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു.

 

ന്യൂഡല്‍ഹി: എസ്ബിഐയുടെ യുപിഐ സേവനം തടസ്സപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ച 45 മിനിറ്റ് നേരമാണ് യുപിഐ സേവനം ലഭിക്കാതെ വരിക. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ യുപിഐ സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു.

അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും എസ്ബിഐ അറിയിച്ചു. ഈ സമയത്ത് തടസ്സങ്ങളില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും എസ്ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനും പണം കൈമാറുന്നതിനും മറ്റ് ഇടപാടുകള്‍ക്കും എസ്ബിഐ ഉപഭോക്താക്കള്‍ യുപിഐ സേവനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.