നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് ഇപ്പോൾ ഇടയ്ക്കിടെ ലോഗ്ഔട്ട് ആകുന്നുണ്ടോ? 

 

വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമൊക്കെയായി നാമെല്ലാം ഒരു ദിവസം നിരവധി തവണ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഈ അടുത്തായി വാട്‌സ്ആപ്പ് വെബ് അടക്കമുള്ള നിങ്ങളുടെ വെബ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഇടയ്ക്കിടെ ലോഗ് ഔട്ട് ആയി പോകുന്നുണ്ടോ? എങ്കിൽ പരിഭ്രമിക്കേണ്ടതില്ല.

രാജ്യത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ടെലികോം നിയന്ത്രണങ്ങളുടെ ഭാഗമാണിതെന്നും സൈബർ സുരക്ഷ വർധിപ്പിക്കുന്നത്തിനായി ഇനിമുതൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഓരോ ആറ് മണിക്കൂറിലും തനിയെ ലോഗ് ഔട്ട് ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നും കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ചില മാറ്റങ്ങൾ വരുത്തിയതിന്റെ ഭാഗമായാണ് ഇത്. ഓരോ ആറ് മണിക്കൂറിലും സ്വയമേവ ലോഗ്ഔട്ട് ലോഗ് ഔട്ട് ചെയ്യപ്പെടുകയും വീണ്ടും ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ടി ഉപയോക്താക്കൾ മൊബൈലിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യേണ്ടി വരും. 90 ദിവസത്തിനുള്ളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ മെസേജിംഗ് ആപ്പ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.