ഇടിമിന്നലുകൾക്ക് മുകളിലൂടെ ബഹിരാകാശ പേടകം ; അപൂർവ ദൃശ്യം പങ്കുവെച്ച് ഡോൺ പെറ്റിറ്റ്

 ഭീമാകാരമായ ഇടിമിന്നലുകൾക്ക് മുകളിലൂടെ ബഹിരാകാശ പേടകം സഞ്ചരിക്കുന്നതിന്റെ അപൂർവ ചിത്രം പങ്കുവെച്ച് ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ സമീപിക്കുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ D1 പേടകത്തിന്റെ ചിത്രമാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയത്.

 

 ഭീമാകാരമായ ഇടിമിന്നലുകൾക്ക് മുകളിലൂടെ ബഹിരാകാശ പേടകം സഞ്ചരിക്കുന്നതിന്റെ അപൂർവ ചിത്രം പങ്കുവെച്ച് ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ സമീപിക്കുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ D1 പേടകത്തിന്റെ ചിത്രമാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയത്. കഴിഞ്ഞ 14 വർഷത്തിനിടെ ബഹിരാകാശ പേടകങ്ങളുടെ സാങ്കേതികവിദ്യയിലുണ്ടായ വമ്പൻ പുരോഗതിയെക്കുറിച്ചും ചിത്രത്തോടൊപ്പം അദ്ദേഹം ഓർമ്മിപ്പിച്ചു.

ഐഎസ്എസ് വലിയ ഇടിമിന്നലുകൾക്ക് മുകളിലൂടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോഴാണ് ഈ അതിമനോഹര ചിത്രം പകർത്തിയത്. അക്കാലത്ത് ഡ്രാഗൺ D1 പേടകങ്ങൾക്ക് സ്വയം ഡോക്ക് ചെയ്യാനുള്ള ശേഷിയില്ലാത്തതിനാൽ റോബോട്ടിക് കൈ ഉപയോഗിച്ച് മാനുവലായിട്ടായിരുന്നു ബഹിരാകാശ നിലയത്തിലേക്ക് ബന്ധിപ്പിച്ചിരുന്നത്. അന്നത്തെ ആ സാങ്കേതികവിദ്യയിൽ നിന്നും ഇന്നിപ്പോൾ ബഹിരാകാശ മേഖല ഏറെ മുന്നേറിയതായി ഡോൺ പെറ്റിറ്റ് ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ അപൂർവ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളർച്ച വെളിപ്പെടുത്തുന്ന മികച്ച ഓർമ്മപ്പെടുത്തലാണ് ഈ ചിത്രമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. നിരവധി ആളുകളാണ് ചിത്രത്തിന്റെ ഭംഗിയെയും അതിന് പിന്നിലെ അധ്വാനത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.