വമ്പൻ ഓഫറുകളുമായി ജിയോ 'ദിവാലി ധമാക്ക'
പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ജിയോ ഭാരത്.ഉത്സവ സീസണുകളിൽ ഉപഭോക്താക്കള്‍ക്ക് സമ്മാനവുമായിദിവാലി ധമാക്കയുമായാണ് ജിയോ എത്തിയിരിക്കുന്നത് .
മുംബൈ: പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ജിയോ ഭാരത്.ഉത്സവ സീസണുകളിൽ ഉപഭോക്താക്കള്‍ക്ക് സമ്മാനവുമായിദിവാലി ധമാക്കയുമായാണ് ജിയോ എത്തിയിരിക്കുന്നത് .699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവിൽ 999 രൂപയ്ക്ക് വിൽക്കുന്ന ഫോണുകളാണ് ദീപാവലി പ്രമാണിച്ച 699 രൂപയ്ക്ക് വിൽക്കുന്നത്.
123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455-ലധികം ലൈവ് ടിവി ചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ലഭ്യമാകും.
മറ്റ് ഫീച്ചര്‍ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചര്‍ ഫോണ്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതിനാല്‍ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കാം. അതായത് ഫോണ്‍ വാങ്ങി ഒമ്പത് മാസത്തിനുള്ളില്‍ തന്നെ മുടക്കിയ കാശ് തിരിച്ചുപിടിക്കാം.