ഐആർസിടിസി ടിക്കറ്റ് ബുക്കിംഗിൽ നിന്ന് ‘ക്യാപ്ച’ ഒഴിവാക്കുന്നു

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരെ ഏറെ വലയ്ക്കുന്ന ‘ക്യാപ്ച’ എന്റർ ചെയ്യുന്ന രീതിക്ക് ഉടൻ മാറ്റം വരുന്നു. ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ ലക്ഷ്യമിട്ട് ക്യാപ്ച ഇല്ലാത്ത പുതിയ വെബ്‌സൈറ്റ്
 

 ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരെ ഏറെ വലയ്ക്കുന്ന ‘ക്യാപ്ച’ എന്റർ ചെയ്യുന്ന രീതിക്ക് ഉടൻ മാറ്റം വരുന്നു. ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ ലക്ഷ്യമിട്ട് ക്യാപ്ച ഇല്ലാത്ത പുതിയ വെബ്‌സൈറ്റ് ഐആർസിടിസി ഒരുക്കുകയാണെന്ന് സിഎംഡി രാഹുൽ ഹിമാലിയൻ വ്യക്തമാക്കി. ഇതിന്റെ ബീറ്റാ പതിപ്പ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പൂർണ്ണരൂപത്തിലുള്ള പുതിയ വെബ്‌സൈറ്റ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോക്താക്കൾക്കായി ലഭ്യമാകും.

യാത്രാ ടിക്കറ്റുകൾക്ക് പുറമെ തീർത്ഥാടന ടൂറിസം രംഗത്തും വലിയ മുന്നേറ്റത്തിനാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്. രാജ്യത്ത് തീർഥാടന യാത്രകൾ നടത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ടൂറിസം ബിസിനസിന് വലിയ ഊർജ്ജമാണ് നൽകുന്നത്. ഈ മേഖലയിൽ വരും വർഷങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കിൽ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ വർധിപ്പിക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ട്രെയിനുകളിലെ ഭക്ഷണ വിതരണ രംഗത്തും മികച്ച വളർച്ചയാണ് ഐആർസിടിസി കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് കാറ്ററിങ് പ്ലാന്റുകൾ ഇതിനോടകം നവീകരിച്ചു കഴിഞ്ഞു. പുതുതായി നാല് പ്ലാന്റുകൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാന വളർച്ചയിൽ നിർണായക പങ്കുവഹിച്ചത് കാറ്ററിങ് ബിസിനസാണ്. ഈ വർഷം കാറ്ററിങ് മേഖലയിലെ ലാഭത്തിൽ 10 മുതൽ 12 ശതമാനം വരെ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.