ഐക്യു 15 ചൈനയിൽ ഈ മാസം അവതരിപ്പിക്കും
ഐക്യു അടുത്ത ഫ്ലഗ്‌ഷിപ്പ് മൊബൈലായ ഐക്യു 15 (iQOO 15) ചൈനയിൽ ഈ മാസം അവതരിപ്പിക്കും. ഇതിന് പിന്നാലെ ഇന്ത്യയടക്കമുള്ള വിപണികൾക്കായി ഐക്യു 15ൻറെ എത്തും. എന്നാൽ ലോഞ്ചിൻറെ കൃത്യമായ തീയതികൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രകാശനത്തിന് മുന്നോടിയായി ഐക്യു 15 സ്‌മാർട്ട്‌ഫോണിൻറെ പ്രൊസസർ, ക്യാമറ, ബാറ്ററി അടക്കമുള്ള ഫീച്ചറുകൾ പുറത്തുവന്നിരുന്നു. സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറിലാണ് ഐക്യു 15 എത്തുക എന്നാണ് ദി മിൻറിൻറെ റിപ്പോർട്ട് ചെയ്യുന്നത്. 6.85 ഇഞ്ച് 2K സാംസങ് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയാണ് ഐക്യു 15 സ്‌മാർട്ട്‌ഫോൺ വിപണിയിലെത്തുക എന്നാണ് സൂചന. 144 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനൽകുന്ന ഡിസ്‌പ്ലെയായിരിക്കുമിത്.
അതേസമയം ഐക്യു 15ൽ ഉൾപ്പെടുക പുത്തൻ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പാണെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. ഐക്യു തന്നെ വികസിപ്പിച്ച ക്യു3 ചിപ്പും ഇതിലുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. മുൻഭാഗത്ത് 50 എംപിയുടെ സെൽഫി ക്യാമറ വരുമ്പോൾ റിയർ ക്യാമറ വിശദാംശങ്ങൾ ഇതുവരെ എത്തിയിട്ടില്ല. ഐക്യു 15ൽ 7,000 എംഎഎച്ചിൻറെ വലിയ ബാറ്ററിയും 100 വാട്‌സ് വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും വരുമെന്ന സൂചനയും പ്രതീക്ഷ നൽകുന്നതാണ്. മുൻഗാമിയിലെ പോലെ തന്നെ ഐപി68, ഐപി69 റേറ്റിംഗ് ആവും ഐക്യു 15നും വരാൻ സാധ്യത.