ഐഫോണിൽ സ്റ്റോറേജ് കുറവാണോ? ഇതൊന്ന് ചെയ്തു നോക്കൂ; എളുപ്പത്തിൽ പരിഹാരമുണ്ടാക്കാം
ഏറെ ആഗ്രഹിച്ച് വാങ്ങിയ ഐഫോണിൽ സ്റ്റോറേജ് ഫുള്ളാകുന്നതാണ് മിക്കവരുടേയും പ്രശ്നം. വളരെ മികച്ച ഫോട്ടോകളും വീഡിയോകളും എടുത്ത് ഫോണിൽ സൂക്ഷിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണിത്. അങ്ങനെയാണെങ്കിൽ അത്യാവശ്യത്തിന് ഒരു ഫോട്ടോയെടുക്കാനോ വീഡിയോ എടുക്കാനോ നോക്കുമ്പോഴാകും ഈ പ്രശ്നം എല്ലാവരേയും അലട്ടുക. പ്രശ്നം കൂടുതൽ ഗുരുതരമാകുമ്പോൾ അത്യാവശ്യത്തിന് ഫോൺ ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയും ഉണ്ടാകും. എന്നാൽ ഇതിന് താത്കാലിക പരിഹാരമുണ്ടാക്കാനും കൂടുതൽ സ്പേസ് ലഭിക്കാനും ചില വിദ്യകളുണ്ട്. നമ്മുടെ ഫോണിലെ ഈ സെറ്റിംങ്സുകൾ മാറ്റുന്നതിലൂടെ പരിഹാരം കാണാം.

സെറ്റിങസിൽ ആപ്പ്സ് എന്ന ടാബ് തുറന്ന് സഫാരി സെറ്റിംങ്സ് എടുക്കുകയും അതിൽ ക്ലിയർ ഹിസ്റ്ററി ആൻഡ് വെബ്സൈറ്റ് ഡാറ്റ എന്നത് സെലക്ട് ചെയ്ത് തുറന്ന് വരുന്ന വിൻഡോയിൽ നിന്ന് ഓൾ ഹിസ്റ്ററി സെലക്ട് ചെയ്യുക. പിന്നീട് ക്ലോസ് ഓൾ ടാബ്സ് എന്നത് എനേബിൾ ചെയ്യുക. പിന്നീട് അഡ്വാൻസ് ഓപ്ഷനിൽ വെബ്സൈറ്റ് ഡാറ്റ സെലക്ട് ചെയ്ത് റിമൂവ് ഓൾ കൊടുക്കുക.
ഈ രണ്ട് കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ വലിയൊരു ഭാഗം സ്പേസും ഫ്രീ ആയി കിട്ടുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ ഫോണിലെ ആവശ്യമായ ഡാറ്റകളോ മറ്റ് വിവരങ്ങളോ നഷ്ടമാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.