ഐഫോൺ 18 പ്രോ സീരീസ് പുതിയ വിപ്ലവമാകും

ഐഫോൺ 18 പ്രോ സീരീസ് മുൻ മോഡലുകളേക്കാൾ അല്‍പം കട്ടിയുള്ളതും ഭാരമുള്ളതുമായിരിക്കും. ഏകദേശം 8.8 എംഎം കട്ടിയും 240 ഗ്രാം ഭാരവുമാണ് ഐഫോണ്‍ 18 പ്രോ മാക്‌സിന് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഐഫോണ്‍ 18 പ്രോ മാക്‌സ് ആപ്പിളിന്‍റെ ഏറ്റവും ഭാരമുള്ള ഐഫോൺ ആയേക്കും.

 


1. ഡിസൈനിൽ ചെറിയ മാറ്റങ്ങൾ

ഐഫോൺ 18 പ്രോ സീരീസ് മുൻ മോഡലുകളേക്കാൾ അല്‍പം കട്ടിയുള്ളതും ഭാരമുള്ളതുമായിരിക്കും. ഏകദേശം 8.8 എംഎം കട്ടിയും 240 ഗ്രാം ഭാരവുമാണ് ഐഫോണ്‍ 18 പ്രോ മാക്‌സിന് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഐഫോണ്‍ 18 പ്രോ മാക്‌സ് ആപ്പിളിന്‍റെ ഏറ്റവും ഭാരമുള്ള ഐഫോൺ ആയേക്കും.

2. പുതിയ നിറം: ഡീപ്പ് റെഡ് ശ്രദ്ധാകേന്ദ്രത്തിൽ

സ്‍പേസ് ബ്ലാക്ക്, സിൽവർ പോലുള്ള പതിവ് കളറുകൾക്കൊപ്പം ഡീപ്പ് റെഡ് എന്ന പുതിയ നിറവും അവതരിപ്പിക്കാനാണ് സാധ്യത. ബർഗണ്ടി നിറത്തിന്‍റെ തീവ്രതയുള്ള ഈ കളർ ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് കരുതുന്നു.

3. ഫേസ്-ഐഡി ടെക്നോളജിയിൽ വലിയ മാറ്റം

ഫേസ് ഐഡി സിസ്റ്റത്തിലെ ചില ഘടകങ്ങൾ സ്ക്രീനിന്‍റെ അടിയിലേക്ക് മാറ്റുന്നതോടെ, ഡിസ്‌പ്ലേ കൂടുതൽ വ്യക്തമായ രൂപത്തിൽ കാണാം. സെൽഫി ക്യാമറ ചെറിയ പഞ്ച് ഹോൾ ആയി മാറാനും സാധ്യതയുണ്ട്.


4. ഡൈനാമിക് ഐലൻഡ് ചെറുതാകും

ഐഫോണ്‍ 18 പ്രോ സീരീസില്‍ ഡൈനാമിക് ഐലൻഡ് ഫീച്ചർ തുടരുമെങ്കിലും, ഇത് മുൻ മോഡലുകളേക്കാൾ ചെറുതായിരിക്കും. എന്നിരുന്നാലും, സോഫ്റ്റ്‌വെയർ അനുഭവത്തിൽ വലിയ മാറ്റമുണ്ടാകില്ല.


5. പുതിയ എ20 പ്രോ ചിപ്സെറ്റ്

ഐഫോൺ 18 പ്രോ മോഡലുകളിൽ 2nm ടെക്നോളജിയിൽ നിർമ്മിച്ച എ20 പ്രോ ചിപ്സെറ്റ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് മികച്ച പ്രകടനവും കുറഞ്ഞ വൈദ്യുതി ഉപയോഗവും ഉറപ്പാക്കും.


6. സാറ്റലൈറ്റ് കണക്റ്റിവിറ്റി പിന്തുണ

പുതിയ സി2 മോഡം വഴി സാറ്റലൈറ്റ് കണക്റ്റിവിറ്റി ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് വിദൂരപ്രദേശങ്ങളിൽ പോലും നെറ്റ്‍വർക്ക് ലഭ്യത ഉറപ്പാക്കാൻ സഹായിക്കും.

7. കൂടുതൽ ബാറ്ററി ശേഷി

ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ 5,000–5,200 എംഎഎച്ച് വരെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് നിലവിലെ മോഡലിനെക്കാൾ മെച്ചപ്പെട്ട ബാറ്ററി ലൈഫ് നൽകും.


8. ക്യാമറയിൽ വിപ്ലവകരമായ മാറ്റം

48എംപി പ്രധാന ക്യാമറയിൽ വേരിയബിൾ അപര്‍ച്വർ സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ഫോട്ടോഗ്രാഫിയിൽ കൂടുതൽ കൃത്യതയും പ്രൊഫഷണൽ ക്വാളിറ്റിയും നൽകും. ഇത്രയുമാണ് ഐഫോണ്‍ 18 പ്രോ മോഡലുകളിലെ അപ്‌ഗ്രേഡുകളായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.