വിവാഹേതര ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് 40 ലക്ഷം ഇന്ത്യക്കാര്‍;ഞെട്ടിക്കുന്ന സര്‍വേഫലം
ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍, ആ ബന്ധങ്ങളോടുള്ള ആത്മാര്‍ഥത ഇവയൊക്കെ പഴയകാല കഥകളായി മാറിയെന്നുവേണം കരുതാന്‍. ഡേറ്റിംഗ് ആപ്പായ 'ഗ്ലീഡന്‍' പങ്കിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് വിവാഹേതര ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷമായി വര്‍ധിച്ചു.
ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍, ആ ബന്ധങ്ങളോടുള്ള ആത്മാര്‍ഥത ഇവയൊക്കെ പഴയകാല കഥകളായി മാറിയെന്നുവേണം കരുതാന്‍. ഡേറ്റിംഗ് ആപ്പായ 'ഗ്ലീഡന്‍' പങ്കിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് വിവാഹേതര ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷമായി വര്‍ധിച്ചു.
ഇതില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 148% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പലരും പങ്കാളികള്‍ ഉള്ളപ്പോള്‍ത്തന്നെ ഡേറ്റിംഗ് ആപ്പുകളില്‍ പുതിയ സുഹൃത്തുക്കളെ തിരയുകയാണ്. 2024-ല്‍, വിവാഹത്തെയും അവിശ്വസ്തതയെയും ആളുകള്‍ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍, ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലായി 25 നും 50 നും ഇടയില്‍ പ്രായമുള്ള 1,503 വിവാഹിതരായ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയാണ് ഗ്ലീഡന്‍ ഒരു പഠനം നടത്തിയത്.
ഇന്ത്യന്‍ നഗരങ്ങളില്‍, വിവാഹേതര ഡേറ്റിംഗ് ആപ്പ് പ്ലാറ്റ്ഫോമിന്റെ ഉപയോക്താക്കളുടെ ഏറ്റവും വലിയ കേന്ദ്രമായി ബെംഗളൂരു ഉയര്‍ന്നുവന്നിട്ടുണ്ട്. മൊത്തം ഉപയോക്താക്കളുടെ ഏകദേശം 18% ഇവിടെ നിന്നാണ്. ടെക് തലസ്ഥാനമായ ഹൈദരാബാദ് തൊട്ടുപിന്നില്‍ നില്‍ക്കുന്നു. ഏകദേശം 17% ഉപയോക്താക്കളാണ് ഹൈദരാബാദില്‍നിന്നുള്ളത്. ഡല്‍ഹിയില്‍ ഏകദേശം 11% ഉപയോക്താക്കളും മുംബൈയില്‍ ഏകദേശം 9% ഉപയോക്താക്കളുമാണ് ഉള്ളത്. പൂനെയില്‍ ഏകദേശം 7% ഉപയോക്താക്കളുണ്ട്. എന്നിരുന്നാലും, ഈ പ്രതിഭാസം ഇനി വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ലഖ്നൗ, ചണ്ഡീഗഡ്, സൂററ്റ്, കോയമ്പത്തൂര്‍, ഭുവനേശ്വര്‍, പട്ന, ഗുവാഹത്തി, റായ്പൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും ഈ പ്ലാറ്റ്ഫോം വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണ്ടിട്ടുണ്ട്.
പ്ലാറ്റ്ഫോമിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ഏറ്റവും ശ്രദ്ധേയമായ പ്രവണതകളിലൊന്ന് സ്ത്രീ പങ്കാളിത്തത്തിലെ കുത്തനെയുള്ള വര്‍ധനവാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ആപ്പില്‍ ചേര്‍ന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 148% ആയി വര്‍ദ്ധിച്ചു. ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്റെ മാനേജര്‍ സിബില്‍ ഷിഡെല്‍ പറയുന്നത്, ഈ കുതിപ്പ് ഒരു വലിയ സാംസ്‌കാരിക മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ്. ഡിജിറ്റല്‍ സ്വീകാര്യത അതിവേഗം വളരുന്നുണ്ടെന്നും ആധുനിക ബന്ധങ്ങളെ ആളുകള്‍ സമീപിക്കുന്ന രീതിയില്‍ ഒരു നിശബ്ദ വിപ്ലവം ഉണ്ടായിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നു. സിബില്‍ ഷിഡെല്‍ പറയുന്നു.
ഇന്ത്യന്‍ ഉപയോക്താക്കള്‍ ഒരു ദിവസം 1 മുതല്‍ 1.5 മണിക്കൂര്‍ വരെ പ്ലാറ്റ്ഫോമില്‍ ചാറ്റ് ചെയ്യാന്‍ ചെലവഴിക്കുന്നു. എന്നാല്‍ ഇവര്‍ ഡേറ്റിംഗ് ആപ്പുകളില്‍ ചെലവഴിക്കുന്ന സമയമാണ് കൗതുകകരം. മിക്ക ആളുകളും ഉച്ച ഭക്ഷണ സമയത്തും (ഉച്ചയ്ക്ക് 3 മണി മുതല്‍), രാത്രി വൈകിയും (രാത്രി 10മണി മുതല്‍ അര്‍ഥരാത്രി വരെയും)ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു.ഡാറ്റയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു കാര്യം പുരുഷന്മാര്‍ പലപ്പോഴും പ്രായം കുറഞ്ഞ പങ്കാളികളെ(25-30 വയസിനിടയിലുളള സ്ത്രീകള്‍) തിരയുമ്പോള്‍ സ്ത്രീകള്‍ ഡോക്ടര്‍മാരെയും 30-40നും ഇടയില്‍ പ്രായമുള്ള സ്ഥിരം പ്രൊഫഷണലുകളെയുമാണ് ഇഷ്ടപ്പെടുന്നത്