സ്മാർട്ട് ഫോണിന്റെ ചാർജിങ് പോർട്ടിന് സമീപമുള്ള ചെറിയ ഹോൾ: ഉപകാരമെന്തെന്ന് അറിയാം
സ്മാർട്ട്‌ഫോണിന്റെ ചാർജിങ്ങ് പോർട്ടിന് സമീപമുള്ള ചെറിയ ഒരു ഹോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. അത് ഒരു ഡിസൈൻ എലമെന്റ് ആണെന്ന് കരുതിയിരിക്കുകയാണ് നിങ്ങളെങ്കിൽ തെറ്റി. ഫോണിന്റെ പ്രവർത്തനത്തിൽ സവേഷമായ പങ്ക് വഹിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ കുഞ്ഞ് ഹോളെന്ന് നിങ്ങൾക്കറിയാമോ?
കോളുകൾ, വീഡിയോകൾ, വോയ്‌സ് റെക്കോർഡിംഗുകൾ എന്നിവ നിങ്ങൾ ഫോൺ ഉപയോഗിച്ച് ചെയ്യുമ്പോൾ ശബ്ദം ഫോൺ സ്വീകരിക്കുന്നത് ഈ ചെറിയ ദ്വാരങ്ങളിൽ കൂടിയാണ്
ചില മോഡലുകളിൽ ഇത് ഒരു നോയിസ് റെഡ്യൂസറായും പ്രവർത്തിക്കും. കാറ്റ് മറ്റ് ബാക്ക്ഗ്രൗണ്ട് നോയിസുകൾ ഇല്ലാതാക്കി ശബ്ദം ക്ലിയാറായി നൽകനുള്ള സെക്കൻഡറി മൈക്കായും ഇത് പ്രവർത്തിക്കും.
ചാർജിംഗ് പോർട്ടിന് സമീപം എന്തുകൊണ്ടാണ് മൈക്ക് വരുന്നത്?
ഫോണിന്റെ അടിഭാഗത്തായി മൈക്ക് നൽകുന്നത് നിർമാതാക്കളുടെ തന്ത്രപരമായ നീക്കമാണ്. കോളിനായി ഉപകരണം പിടിക്കുമ്പോൾ ഈ ഭാഗമാണ് നിങ്ങളുടെ വായുടെ ഏറ്റവും അടുത്തായി വരുന്നത്. ശബ്‌ദം വ്യക്തമായി സ്വീകരിക്കാൻ ഇത് സഹായകമാകുന്നു.
സിം ട്രേ എജക്റ്റ് ഹോളായി ഈ ഹോളുകളെ പലരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ചെറുതാണെങ്കിലും ഈ ദ്വാരം അതിലോലമാണ്. സിം ട്രേ എജക്റ്റ് ഹോളായി തെറ്റിദ്ധരിച്ച് ഇതിലേക്ക് ബലമായി വസ്തുക്കൾ തിരുകുന്നത് മൈക്രോഫോണിന് കേടുപാടുകൾ വരുത്താൻ കാരണമാകും.