ഗ്രോസറി വിതരണ ആപ്പായ ഡൺസോയിൽ കൂട്ടപ്പിരിച്ചുവിടല്‍

ഗ്രോസറി വിതരണ ആപ്പായ ഡൺസോ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്.
 

ഗ്രോസറി വിതരണ ആപ്പായ ഡൺസോ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്.

പലചരക്ക് സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനായി ആരംഭിച്ച ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പിന്‍കാലത്ത് വലിയ വളര്‍ച്ച രേഖപ്പെടുത്തിയ സ്റ്റാര്‍ട്ട്ആപ്പുകളിലൊന്നായി വളര്‍ന്ന ഡൺസോ. 6,200 കോടി രൂപയായിരുന്നു കമ്പനിയുടെ മൂല്യം.

പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെല്ലാം ഡൺസോയുടെ സേവനം ലഭ്യമാണ്. എന്നാല്‍ സാമ്പത്തിക പിരിമുറുക്കം കാരണം 150 ജീവനക്കാരെ പിരിച്ചുവിട്ട് ഡൺസോ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുകയാണ്. വെറും 50 ജീവനക്കാര്‍ മാത്രമേ പ്രധാനമായി കമ്പനിയില്‍ അവശേഷിക്കുന്നുള്ളൂ. സാമ്പത്തിക ബാധ്യത കൂടിയതോടെ വലിയ ശമ്പള കുടിശികയാണ് ഈ കമ്പനിക്കുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.