വി ഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; റീചാർജിനൊപ്പം ഹാൻഡ്സെറ്റ് ഇൻഷുറൻസ് പ്ലാൻ 

വി ഐ ഉപയോക്താക്കൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി ഫോൺ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌താൽ ഇനി ആശങ്കപ്പെടേണ്ട. ഇനി റീചാർജ് പ്ലാനുകൾക്കൊപ്പം ഹാൻഡ്സെറ്റ് ഇൻഷുറൻസ് ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭവുമായി പ്രമുഖ ടെലികോം കമ്പനിയായ വിഐ രംഗത്തെത്തി.

സാധാരണ ഗതിയിൽ ഫോണിന് സാങ്കേതിക തകരാറുകൾ ഒക്കെ സംഭവിക്കുന്ന ഘട്ടങ്ങളിലാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. എന്നാൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യുമ്പോഴും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് വി ഐ കൊണ്ടുവന്ന പുതിയ പ്ലാനിന്റെ പ്രത്യേകത.

അതേസമയം ഈ സേവനം വെറും 61 രൂപ മുതൽ ആരംഭിക്കുന്ന റീചാർജ് പ്ലാനുകൾ മുതൽ ഇതിൽ ഉപ്പെടുത്തിയിട്ടുണ്ട്. ഹാൻഡ്സെറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങളോടെ മൂന്ന് റീചാർജ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ മൂല്യം അനുസരിച്ച് പരമാവധി 25,000 രൂപ വരെയാണ് ഇൻഷുറൻസ് കവറേജ് ലഭിക്കും. പഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഫോൺ നഷ്ടപ്പെടുന്നത് സൃഷ്ടിക്കുന്നത്. ദൈനംദിന പ്രീപെയ്ഡ് റീചാർജുകളോടൊപ്പം ഇൻഷുറൻസ് നൽകുന്നതിലൂടെ ഈ ആശങ്ക കുറയ്ക്കാനാണ് പുതിയ വിഐയുടെ പദ്ധതി.

ഇൻഷുറൻസുള്ള റീചാർജ് പ്ലാനുകൾ

    61 രൂപയുടെ പ്ലാൻ: 15 ദിവസത്തേക്ക് 2 ജിബി ഡാറ്റയും 30 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.
    201 രൂപയുടെ പ്ലാൻ: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 180 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.
    251 രൂപയുടെ പ്ലാൻ: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 365 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.