ജെമിനി പ്രോയും ഒടിടി സ്ബസ്‌ക്രിപ്ഷനുകളും , ന്യുഇയര്‍ ഓഫറുകളുമായി ജിയോ
പുതുവർഷാരംഭത്തോടനുബന്ധിച്ച് ജിയോ പുതിയ ഹാപ്പി ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. എഐ, വിനോദം, ഡാറ്റ ഉൾപ്പെടെ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളുമായാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോ ഹീറോ ആന്വൽ റീച്ചാർജ് പ്ലാൻ
മൂന്ന് ഹാപ്പി ന്യൂഇയർ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും വില കൂടിയ പ്ലാൻ 3599 രൂപയുടെ ഹീറോ ആന്വൽ റീച്ചാർജ് പ്ലാൻ ആണ്. ഇതിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതിനൊപ്പം പ്രതിദിനം 2.5 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം100 എസ്എംഎസ് എന്നിവ ലഭിക്കും. വാർഷിക പ്ലാൻ ആയതിനാൽ 365 ദിവസം വാലിഡിറ്റിയുണ്ടാവും. 35100 രൂപ വിലയുള്ള 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ പ്ലാൻ സബ്സ്ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. ഗൂഗിളിന്റെ അധികം എഐ സേവനങ്ങൾ ഉപയോഗിക്കാനാവുന്നതിനൊപ്പം 2 ടിബി ക്ലൗഡ് സ്റ്റോറേജും ഇതിൽ ലഭിക്കും.
ജിയോ സൂപ്പർ സെലിബ്രേഷൻ മന്ത്ലി പ്ലാൻ
500 രൂപയുടെ സൂപ്പർ സെലിബ്രേഷൻ മന്ത്ലി പ്ലാൻ ആണ് രണ്ടാമത്തേത്ത്. 28 ദിവസമാണ് ഇതിന് വാലിഡിറ്റി. പരിധിയില്ലാത്ത 5ജി ഉപയോഗിക്കാനാവുന്നതിനൊപ്പം, 2 ജിബി പ്രതിദിന ഡാറ്റയും പ്ലാനിൽ ലഭിക്കും. ഒപ്പം അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമുണ്ട്. ഈ പ്ലാനിനൊപ്പം യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണി ലിവ്, സീ5, ലയൺസ് ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, കഞ്ച ലൻക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭിക്കും. 18 മാസത്തെ ജെമിനി പ്രോ പ്ലാനും ഇതോടൊപ്പമുണ്ട്.
ജിയോ ഫ്ളെക്സി പാക്ക്
103 രൂപയുടെ ഈ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി ആകെ അഞ്ച് ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഇതോടൊപ്പം താഴെ നൽകിയിരിക്കുന്ന വിവിധ ബണ്ടിലുകളായുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും താത്പര്യാനുസരണം തിരഞ്ഞെടുക്കാം.
ജിയോ ഹോട്ട്സ്റ്റാർ, സീഫൈവ്, സോണി ലിവ് എന്നിവ ഉൾപ്പെടുന്ന ഹിന്ദി പാക്ക്
ജിയോ ഹോട്ട്സ്റ്റാർ, ഫാൻകോഡ്, ലയൺസ്ഗേറ്റ്, ഡിസ്കവറി എന്നിവ ഉൾക്കൊള്ളുന്ന ഇന്റർനാഷണൽ പാക്ക്
ജിയോ ഹോട്ട്സ്റ്റാർ, സൺ നെക്സ്റ്റ്, കഞ്ച ലൻക,ഡിസ്കവറി പ്ലസ് എന്നിവ ഉൾപ്പെടുന്ന റീജ്യണൽ പാക്ക്