ഇന്ത്യൻ നിർമ്മിത വാഹന കളിപ്പാട്ടങ്ങളുമായി ഫൺസ്‌കൂൾ ബ്ലേസ്ട്രിക്‌സ് വിപണിയിലേക്ക്
മുൻനിര കളിപ്പാട്ട നിർമ്മാതാക്കളായ ഫൺസ്‌കൂൾ ഇന്ത്യ ലിമിറ്റഡ്, പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച വാഹന കളിപ്പാട്ട ശേഖരമായ 'ബ്ലേസ്ട്രിക്‌സ്' വിപണിയിൽ അവതരിപ്പിച്ചു.
ചെന്നൈ: മുൻനിര കളിപ്പാട്ട നിർമ്മാതാക്കളായ ഫൺസ്‌കൂൾ ഇന്ത്യ ലിമിറ്റഡ്, പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച വാഹന കളിപ്പാട്ട ശേഖരമായ 'ബ്ലേസ്ട്രിക്‌സ്' വിപണിയിൽ അവതരിപ്പിച്ചു. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ബസ് ക്ലോ, കോർ ക്രഷ്, അയൺ ഹുക്ക് എന്നീ മൂന്ന് കളിപ്പാട്ടങ്ങളാണ് ആദ്യഘട്ടത്തിൽ ഈ ശ്രേണിയിലുള്ളത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ കളിപ്പാട്ടങ്ങൾ, അവരുടെ സർഗ്ഗാത്മകതയും മോട്ടോർ സ്‌കില്ലുകളും വർദ്ധിപ്പിക്കാൻ സഹായിക്കും. ആഗോള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇന്ത്യയിൽ നിർമ്മിച്ച ബ്ലേസ്ട്രിക്‌സ്, ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
549 രൂപ നിരക്കിൽ ലഭ്യമായ ഈ കളിപ്പാട്ടങ്ങൾ യു മികച്ചൊരു സമ്മാനമായി നൽകാനും അനുയോജ്യമാണ്. കേവലം ഒരു ഉൽപ്പന്നം എന്നതിലുപരി, കുട്ടികളെ ചലനാത്മകമായ കളിരീതികളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു മാധ്യമമായാണ് ഇതിനെ കാണുന്നതെന്ന് ഫൺസ്‌കൂൾ ഇന്ത്യ സിഇഒ കെ.എ. ഷബീർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഭാവനയെ ഉണർത്തുന്ന ആകർഷകമായ പാക്കേജിംഗോടെയും കഥാപരിസരത്തോടെയുമാണ് ഓരോ ബ്ലേസ്ട്രിക്‌സ് വാഹനവും വിപണിയിലെത്തുന്നത്.