ഒറ്റ  റീചാർജിൽ സിനിമ, ക്രിക്കറ്റ്, വെബ് സീരീസ് ഫ്രീ! ഹോട്ട്സ്റ്റാറിൽ കലക്കൻ ഓഫർ

മൊബൈലിൽ സിനിമയും വെബ് സീരീസും ലൈവ് കായിക മത്സരങ്ങളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇപ്പോൾ റീചാർജ് പ്ലാനിനൊപ്പം തന്നെ ഒടിടിയും ആസ്വദിക്കാം

 

മൊബൈലിൽ സിനിമയും വെബ് സീരീസും ലൈവ് കായിക മത്സരങ്ങളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇപ്പോൾ റീചാർജ് പ്ലാനിനൊപ്പം തന്നെ ഒടിടിയും ആസ്വദിക്കാം. ഈ പ്ലാനുകളിൽ ജിയോഹോട്ട്‌സ്റ്റാര്‍ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് ഒരു സമ്പൂർണ്ണ എന്‍റര്‍ടെയിൻമെന്‍റ് പാക്കേജ് ലഭിക്കും. ഈ റിപ്പോർട്ടിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയുടെ ഏതെല്ലാം പ്ലാനുകളിലാണ് JioHotstar-ഉം മറ്റ് ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്നതെന്നും, നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ശരിയായ പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാമെന്നും വിശദമാക്കുന്നു.


നിങ്ങളുടെ ബജറ്റ് വളരെ കുറവാണെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ജിയോയുടെ 100 രൂപയുടെ പ്ലാൻ ഒരു നല്ല തുടക്കമാണ്. വാലിഡിറ്റി: 30 ദിവസം, ഡാറ്റ: ആകെ 5ജിബി ഹൈ-സ്പീഡ്,  നേട്ടം: മൊബൈലിലും ടിവിയിലും ജിയോഹോട്ട്‌സ്റ്റാര്‍ കാണാനുള്ള സൗകര്യം അധികം ഡാറ്റ ഉപയോഗിക്കാത്തവർക്കും വിദ്യാർഥികൾക്കും ഈ പ്ലാൻ വളരെ അനുയോജ്യമാണ്. കുറഞ്ഞ വിലയിൽ ഒടിടി ആനുകൂല്യം ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം.


ദിവസവും വെബ് സീരീസും സിനിമയും സ്പോർട്സും കാണുന്ന ആളാണെങ്കിൽ, 500 രൂപയിൽ താഴെയുള്ള ഈ ജിയോ പ്ലാൻ നിങ്ങൾക്ക് കൂടുതൽ മൂല്യം നൽകും. വാലിഡിറ്റി: 28 ദിവസം, ഡാറ്റ: ആകെ 56ജിബി (ദിവസവും ഏകദേശം 2ജിബി), അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, ട്രൂ 5G സപ്പോർട്ട് ഈ പ്ലാനിൽ JioHotstar-നൊപ്പം YouTube Premium, Prime Video Mobile, Sony LIV, ZEE5, Discovery+ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്നു. അതായത്, ഒരൊറ്റ റീച്ചാർജിൽ നിരവധി ആപ്പുകളുടെ പ്രയോജനം ലഭിക്കും. കൂടുതൽ ഡാറ്റയും ഒടിടിയും വേണ്ടവർക്ക് ഇതൊരു ഓൾ-ഇൻ-വൺ പാക്കേജാണ്.