വാട്സാപ്പിനെ വെല്ലാൻ എലോൺ മസ്കിന്റെ എക്സ് ചാറ്റെത്തി
വാട്സാപ്പിനെ വെല്ലാൻ എതിരാളിയെ അവതരിപ്പിച്ച് എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്സ്. മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്സാപ്പിനെയും ടെലഗ്രാമിനെയും വെല്ലുന്ന തരത്തിലാണ് എകസ് ചാറ്റ് എന്ന പുതിയ ആപ്പ് എലോൺ മസ്ക് അവതരിപ്പിച്ചത്. നിലവിൽ ഐഫോൺ, ഐപാഡ് തുടങ്ങിയ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.എൻഡ്-ടു-എൻഡ് -എൻക്രിപ്ഷനിലൂടെ സന്ദേശങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് എക്സ് ചാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഉപയോക്താക്കളുടെ സ്വകാര്യത ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നും എക്സ് അവകാശപ്പെടുന്നുണ്ട്. നിലവിലുള്ള എക്സ് (പഴയ ട്വിറ്റർ) അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാൻ സാധിക്കും.സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിൽ പ്രത്യേകമായി നൽകിയിട്ടുണ്ട്. അമേരിക്കയിൽ വാട്സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനിടയിലാണ് എക്സ് ചാറ്റിന്റെ വരവ്.ടെലഗ്രാം മേധാവി പാവൽ ദുരോവും വാട്‌സാപ്പിനെതിരെ രൂക്ഷമായ വിമർശിച്ചിരുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള എക്‌സ് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ലളിതമായി തന്നെ സൈൻ-ഇൻ ചെയ്യാവുന്നതാണ്. സെൻസിറ്റീവ് ചാറ്റുകൾ സംരക്ഷിക്കുന്നതിനായാണ് എക്സ് ചാറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എക്സ് ചാറ്റിന്റെ മറ്റ് ഫീച്ചറുകൾ
അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ തനേ ഇല്ലാതാകുന്ന ഫീച്ചറുമുണ്ട്.
വലിയ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ വേഗത്തിൽ കൈമാറാം.
സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങൾക്കും ഇതിൽ സൗകര്യമുണ്ട്.